Sections

ഹോര്‍ട്ടികോര്‍പ്പിന്റെ വാട്ടു കപ്പ വിപണിയില്‍

Friday, Jun 25, 2021
Reported By Ambu Senan
dry tapioca

സര്‍ക്കാര്‍ ഇനി ഉണക്ക കപ്പയും വില്‍ക്കും 

 

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പിന്റെ 'വാട്ടു കപ്പ' മുഖ്യമന്ത്രി പിണറായി വിജയന്‍ വിപണിയിലിറക്കി.  ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.പ്രസാദ് അധ്യക്ഷനായി.   സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളില്‍ കൃഷി വ്യാപകമാക്കിയപ്പോള്‍ കപ്പ ഉല്‍പാദനം കൂടി. 13000 ടണ്‍ കപ്പയാണ് സംസ്ഥാനത്ത് അധികമായി ഉല്‍പാദിപ്പിച്ചത്. ഈ സാഹചര്യത്തിലാണ്, കിലോയ്ക്ക് 12 രൂപയ്ക്ക് കപ്പ സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ് തീരുമാനിച്ചത്.

ഇപ്രകാരം സംഭരിച്ച കപ്പ  സഹകരണ സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വ്യക്തിഗത സംരംഭകര്‍ എന്നിവരുടെ കൈവശമുള്ള ഉണക്കു യന്ത്രം ഉപയോഗിച്ച് വാട്ടു കപ്പയാക്കി മാറ്റി. ഒരു ടണ്‍ പച്ചക്കപ്പ സംസ്‌കരിക്കുമ്പോള്‍ ഏകദേശം 15 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.500 ഗ്രാം പാക്കറ്റിന്  50 രൂപയാണ് വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.