Sections

കടല്‍ കടന്നൊരു ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഹോങ്കോഗിലും അവസരങ്ങള്‍ 

Friday, Oct 21, 2022
Reported By admin
 Hong Kong

വിദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വര്‍ക്കിംഗ് വിസ നല്‍കുന്ന പദ്ധതി സിംഗപ്പൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോങ്കോംഗിന്റെ പുതിയ നീക്കം

 


വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി രാജ്യം വിട്ടു പോകാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്ക് പല രാജ്യങ്ങളും വലിയ വേതനവും സൗകര്യങ്ങളുമാണ് ഒരുക്കി നല്‍കുന്നത്. വിദേശികളെ ആകര്‍ഷിക്കാന്‍ വലിയ പാക്കേജുകള്‍ ഒരുക്കി തൊഴില്‍മേഖലകളിലേക്ക് ക്ഷണിക്കുകയാണ് ഹോങ്കോംഗ്. വിദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വര്‍ക്കിംഗ് വിസ നല്‍കുന്ന പദ്ധതി സിംഗപ്പൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹോങ്കോംഗിന്റെ പുതിയ നീക്കം.

പ്രതിവര്‍ഷം കണക്കുകള്‍ പരിശോധിച്ചാല്‍ 318,480 യുഎസ് ഡോളര്‍ സമ്പാദിക്കുന്നവര്‍ക്ക് രാജ്യത്ത് രണ്ട് വര്‍ഷം തുടരാനുള്ള വിസ അനുവദിക്കും. ലോകത്തെ ടോപ് 100 യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പഠിച്ചിറങ്ങിയ മൂന്ന് വര്‍ഷത്തെ ജോലി പരിചയമുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളെ ഇതിലൂടെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ബിരുദദാരികളായ വിദേശികള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള കാലാവധി ഒന്നില്‍ നിന്ന് രണ്ട് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. മുന്‍ ബ്രട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997 മുതല്‍ ചൈനീസ് നിയന്ത്രണത്തിലാണ്.അര്‍ദ്ധ സ്വയംഭരണ പ്രദേശമായ ഇവിടെ ചൈനീസ് സര്‍ക്കാര്‍ ദേശീയ സുരക്ഷ നിയമം ഏര്‍പ്പെടുത്തിയതും കോവിഡ് വ്യാപനവും മൂലം ഹോങ്കോംഗിലെ തൊഴിലാളികലുടെ എണ്ണം വലിയ തോതില്‍ ചുരുങ്ങിയിരുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.