Sections

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ 2025 എസ്പി125 പുറത്തിറക്കുന്നു

Wednesday, Dec 25, 2024
Reported By Admin
Honda SP125 2025 Model Launched: OBD2B Compliant with Advanced Features

  • ബോൾഡായിരിക്കുക, ആധുനികമായിരിക്കുക

ഗുരുഗ്രാം: പുതിയ എസ്പി125 പതിപ്പ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ ഒബിഡി2ബി നിബന്ധനകൾ പാലിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളും നവീകരിച്ച ഡിസൈനും നൂതന ഫീച്ചറുകളും ഉള്ള പുതിയ 2025 ഹോണ്ട എസ്പി125-ന്റെ തുടക്ക വില 91,771 രൂപയാണ് (ഡൽഹി എക്സ്-ഷോറൂം വില).

ഒബിഡി2ബി എസ്പി125 അവതരിപ്പിച്ചു കൊണ്ട് സംസാരിക്കവെ ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ സുസുമു ഒട്ടാനി പറഞ്ഞു, ''ഒബിഡി2ബി നിബന്ധനകൾ പാലിക്കുന്ന പുതിയ എസ്പി125 അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. എസ്പി125ന്റെ മെച്ചപ്പെടുത്തിയ ആധുനിക ഫീച്ചറുകളും ഡിസൈനും 125സിസി ഇരുചക്രവാഹന സെഗ്മെന്റിൽ പുതിയ ഒരു നിലവാരം തന്നെ സൃഷ്ടിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഉപഭോക്താക്കളുടെ സംതൃപ്തിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് എസ്പി125-ൽ പ്രതിഫലിക്കുന്നത്.''

ഈ പ്രഖ്യാപനത്തെ കുറിച്ച് പരാമർശിക്കവെ ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥുർ പറഞ്ഞു, ''എസ്പി125 എക്കാലത്തും അതിന്റെ വിഭാഗത്തിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതായിരുന്നു. പുതിയ പരിഷ്കാരങ്ങളിലൂടെ സൗകര്യവും സ്റ്റൈലും പ്രകടനവും കൂടുതൽ മെച്ചപ്പെടുത്തുന്നു. നാവിഗേഷൻ, വോയ്സ് അസിസ്റ്റ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് തുടങ്ങിയ ആധുനിക ഫീച്ചറുകൾ കൂട്ടിച്ചേർത്തതോടെ ഇന്നത്തെ കാലത്തെ റൈഡർമാരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. എസ്പി125 അതിന്റെ പ്രീമിയം സ്വഭാവത്തിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുകയും അതിന്റെ സെഗ്മെന്റിൽ ആധിപത്യം സ്ഥാപിക്കാൻ പോവുകയും ചെയ്യുകയാണ്.''

Honda SP 125

എസ്പി125: ആധുനിക ഫീച്ചറുകളും പുതിയ നിറങ്ങളും

യുവാക്കൾക്ക് വേണ്ടി സ്റ്റൈൽ വിപ്ലവവൽക്കരിച്ചിരിക്കുന്ന 125സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ പരിഷ്കരിച്ച എസ്പി125 അതിന്റെ മെച്ചപ്പെടുത്തിയ ഡിസൈനിലൂടേയും ആധുനിക കണക്റ്റിവിറ്റി ഫീച്ചറുകളിലൂടേയും അതിശക്തമായ സാന്നിദ്ധ്യമാണ് പിടിച്ചു പറ്റാൻ പോകുന്നത്. പുതിയ സമ്പൂർണ്ണ എൽഇഡി ഹെഡ് ലാമ്പ്, ടെയിൽ ലാമ്പ്, അതോടൊപ്പം അഗ്രസ്സീവായ ടാങ്ക് ഷ്രൗഡുകൾ, ക്രോം മഫ്ളർ കവർ, ആധുനിക ഗ്രാഫിക്സുകൾ തുടങ്ങിയവ ആരേയും ആകർഷിക്കുന്ന ഒന്നാക്കി ഇതിനെ മാറ്റിയിരിക്കുന്നു.

ഡ്രം, ഡിസ്ക് എന്നെ രണ്ട് വേരിയന്റുകൾ പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സ്റ്റിസ് ഗ്രേ മെറ്റാലിക്, പേൾ സൈറൻ ബ്ലൂ, ഇമ്പീരിയൽ റെഡ് മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക് എന്നീ 5 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. പുതിയ എസ്പി125-ന് ഇപ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടു കൂടിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ഹോണ്ട റോഡ്സിങ്ക് ആപ്പ് കംപാറ്റിബിലിറ്റിയും ഉള്ളതിനാൽ തടസ്സമില്ലാത്ത നാവിഗേഷനും സ്മാർട്ട് റൈഡിലുള്ള വോയ്സ് അസിസ്റ്റും ലഭിക്കുന്നു. അതിലുപരി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് ആധുനിക കാലത്തെ റൈഡർമാരുടെ ആവശ്യം പരിഹരിക്കുകയും ചെയ്യുന്നു.

124 സിസി, സിംഗിൾ-സിലിണ്ടർ, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇതിന്റെ കരുത്ത്. മാത്രമല്ല, സർക്കാരിന്റെ വരാനിരിക്കുന്ന നിബന്ധനകൾ പാലിക്കുന്ന ഒബിഡി2ബി ഉണ്ട് ഇതിൽ. 8 കിലോവാട്ട് കരുത്തും 10.9 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്ന ഇത് 5-സ്പീഡ് ഗിയർ ബോക്സുമായി ജോഡിയാക്കിയിരിക്കുന്നു. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റവും ഇതിലുണ്ട്. ട്രാഫിക് ലൈറ്റിലും മറ്റ് ചെറിയ നിർത്തലുകളിലും എഞ്ചിൻ ഓഫ് ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

പുതിയ എസ്പി125: വിലയും ലഭ്യതയും

പുതിയ 2025 ഹോണ്ട എസ്പി125-ന്റെ വില ആരംഭിക്കുന്നത് 91,771 രൂപയിൽ, എക്സ് ഷോറൂം ഡൽഹി വില. രാജ്യത്തുടനീളമുള്ള എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിൽ നിന്നും ലഭ്യമാകും.

Honda SP 125


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.