- Trending Now:
കൊല്ലം: റോഡ് സുരക്ഷ പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) കൊല്ലത്ത് റോഡ് സുരക്ഷ ബോധവൽക്കരണ കാമ്പയിൻ നടത്തി. പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ നടത്തിയ ബോധവത്ക്കരണ കാമ്പയിനിൽ 2200ലേറെ വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു.
സേഫ്റ്റി റൈഡിങ് തിയറി സെഷൻ, റോഡ് സുരക്ഷ പ്രശ്നോത്തരി, ഹെൽമെറ്റ് ബോധവത്ക്കരണം, റൈഡിങ് പരിശീലന സെഷൻ തുടങ്ങി എച്ച്എംഎസ്ഐയുടെ വിവിധ റോഡ് സുരക്ഷ പഠന-പരിപാടികൾ ഉപയോഗിച്ച് നടത്തിയ കാമ്പയിന് കമ്പനിയുടെ റോഡ് സുരക്ഷ പരിശീലകർ നേതൃത്വം നൽകി. മുതിർന്നവർക്കും കുട്ടികൾക്കുമായി കേരളത്തിൽ ഇതുവരെ 3 ലക്ഷം പേർക്ക് റോഡ് സുരക്ഷ വിദ്യാഭ്യാസം നൽകിയതായി എച്ച്എംഎസ്ഐ അറിയിച്ചു. ഇന്ത്യയിലെ റോഡുകൾ എല്ലാവർക്കും സുരക്ഷിതമാക്കുകയെന്ന എച്ച്എംഎസ്ഐയുടെ ശ്രമങ്ങളുടെ മറ്റൊരു നാഴികക്കല്ല് കൂടിയായിരുന്നു കൊല്ലത്തെ ഈ കാമ്പയിൻ.
ആഗോളതലത്തിൽ റോഡ് സുരക്ഷക്ക് വലിയ പ്രാധാന്യമാണ് ഹോണ്ട നൽകുന്നത്. 2050ഓടെ ആഗോളതലത്തിൽ ഹോണ്ട മോട്ടോർ സൈക്കിളുകളും വാഹനങ്ങളും ഉൾപ്പെടുന്ന കൂട്ടയിടി മരണങ്ങൾ പൂർണമായി ഒഴിവാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് 2021ൽ എച്ച്എംഎസ്ഐ പ്രഖ്യാപിച്ചിരുന്നു. 2030ഓടെ അപകട മരണനിരക്ക് പകുതിയായി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശത്തിന് അനുസൃതമായും എച്ച്എംഎസ്ഐ പ്രവർത്തിക്കുന്നുണ്ട്.
എല്ലാവർക്കും റോഡ് സുരക്ഷ വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനായി എച്ച്എംഎസ്ഐയുടെ വിദഗ്ധ സുരക്ഷാ പരിശീലകരുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളമുള്ള 10 ട്രാഫിക് ട്രെയിനിങ് പാർക്കുകളിലൂടെയും (ടിടിപി) 6 സേഫ്റ്റി ഡ്രൈവിങ് എജ്യൂക്കേഷൻ സെന്ററുകൾ (എസ്ഡിഇസി) വഴിയും പ്രതിദിനം നിരവധി പരിപാടികൾ നടത്തുന്നുണ്ട്. ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും സുരക്ഷിതമായ റൈഡിങ് ശീലങ്ങൾ വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനുകൾ ഇതിനകം 85 ലക്ഷത്തിലധികം പേരിലേക്ക് എത്തിയിട്ടുണ്ട്. പ്രാക്ടിക്കൽ ലേണിങ്, ഇന്ററാക്ടീവ് സെഷൻ, റൈഡിങ് സ്കിൽസ് ഡവലപ്മെന്റ് തുടങ്ങി ശാസ്ത്രീയമായി വികസിപ്പിച്ച ലേണിങ് മൊഡ്യൂൾ ഉപയോഗിച്ചാണ് ഹോണ്ട റോഡ് സുരക്ഷ കാമ്പയിനുകൾ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.