- Trending Now:
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ കൊച്ചിയിൽ റോഡ് സുരക്ഷാ അവബോധ കാമ്പെയ്ൻ സംഘടിപ്പിച്ചു. ഈ സംരംഭത്തിൽ ഡോൺ ബോസ്കോ ടെക്നിക്കൽ പ്രൈവറ്റ് ഐടിഐ, കുര്യാക്കോസ് ചാവറ മെമ്മോറിയൽ ഐടിഐ, സോഷ്യൽ വെൽഫെയർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ 1800-ലധികം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.അവരിൽ ഉത്തരവാദിത്തപരമായ റോഡ് പെരുമാറ്റത്തെക്കുറിച്ചുള്ള അടിസ്ഥാനജ്ഞാനം വളർത്തുകയെന്നതായിരുന്നു കാമ്പെയ്നിന്റെ പ്രധാന ലക്ഷ്യം.
കൊച്ചിയിൽ നടന്ന ഈ ക്യാമ്പെയ്ൻ സുരക്ഷിതമായ യാത്രാ പരിശീലനം, അപകട സാധ്യതകൾ മുൻകൂട്ടി കണക്കാക്കുന്ന പരിശീലനം, ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഹെൽമെറ്റ് അവബോധം, റൈഡിംഗ് ട്രൈനർ മോഡ്യൂളുകൾ എന്നിവ ഉൾപ്പെടുത്തി. കുട്ടികളും സ്റ്റാഫും പങ്കെടുത്ത ഈ ഇന്ററാക്ടീവ് ആക്റ്റിവിറ്റികൾ റോഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം ഉത്തരവാദിത്വമുള്ള യാത്രാ രീതികൾ വളർത്താനും പ്രേരിപ്പിച്ചു.
എച്ച്എംഎസ്ഐ തുടർച്ചയായി നടത്തുന്ന റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ വഴി കേരളത്തിൽ മാത്രം 3 ലക്ഷം പേർക്ക് റോഡ് സുരക്ഷാ അവബോധം നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം സംരംഭങ്ങൾ വഴി എച്ച്എംഎസ്ഐ സുരക്ഷിതമായ യാത്രയെ പ്രോത്സാഹിപ്പിക്കുകയും, ഉത്തരവാദിത്തപരമായ വാഹന ഉപയോഗത്തെപ്പറ്റി അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഹോണ്ട 2021-ൽ, 2050-ഓടെ ഹോണ്ട മോട്ടോർസൈക്കിളുകളും വാഹനങ്ങളും ഉൾപ്പെട്ട റോഡ് അപകട മരണം ഇല്ലാതാക്കുക എന്ന ആഗോള ദൗത്യം പ്രഖ്യാപിച്ചു.
ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഒരു പ്രധാന ഘടകം 2030 ഓടെ കുട്ടികളിൽ റോഡ് സുരക്ഷയോട് അനുയോജ്യമായ മനോഭാവം വളർത്തുക, തുടർന്ന് അവരെ തുടർച്ചയായി വിദ്യാഭ്യാസം നൽകുക എന്നതാണ്. സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ വിദ്യാഭ്യാസം നൽകുന്നത് ഒറ്റ അവബോധ സൃഷ്ടിക്കലിനായി മാത്രമല്ല, മറിച്ച് യുവ മനസ്സുകളിൽ ഒരു സുരക്ഷാ സംസ്കാരം ഉടലെടുത്ത്, അവരെ റോഡ് സുരക്ഷാ ദൂതന്മാരാക്കുന്നതിനും ആണ്. ഇത് ഭാവി തലമുറയെ ഉത്തരവാദിത്തബോധമുള്ളവരാക്കി, ഒരു സുരക്ഷിതമായ സമൂഹത്തിന് സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുന്നു.
എച്ച്എംഎസ്ഐ അടുത്തിടെ തങ്ങളുടെ ഡിജിറ്റൽ റോഡ് സുരക്ഷാ പഠന പ്ലാറ്റ്ഫോമായ ഇ-ഗുരുകുൽ അവതരിപ്പിച്ചു. ഈ ഇ-ഗുരുകുൽ പ്ലാറ്റ്ഫോം 5 മുതൽ 18 വയസ്സുവരെ ഉള്ള മൂന്ന് പ്രത്യേക പ്രായവിഭാഗങ്ങൾക്കായി രൂപകൽപ്പന ചെയ്ത പരിശീലന മോഡ്യൂളുകൾ നൽകുന്നതുവഴി സമഗ്രമായ ഒരു റോഡ് സുരക്ഷാ സമീപനം ഉറപ്പാക്കുന്നു.
ഇപ്പോൾ ഈ മോഡ്യൂളുകൾ കന്നട, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ പല ഭാഷകളിലും ലഭ്യമാണ്, ഇതിലൂടെ പ്രാദേശിക പ്രസക്തിയും ഉൾച്ചേരവുമൊരുക്കാൻ ലക്ഷ്യമിടുന്നു. ഇ-ഗുരുകുൽ പ്ലാറ്റ്ഫോം egurukul.honda.hmsi.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്, കൂടാതെ ലൈവ് സ്ട്രീമിംഗിനും ഡൗൺലോഡിംഗിനും പിന്തുണ നൽകുന്നു.
താൽപ്പര്യമുള്ള വിദ്യാലയങ്ങൾ Safety.riding@honda.hmsi.in എന്ന ഇമെയിൽ വഴി ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.