Sections

ടാലൻറ് കപ്പിൻറെ അവസാന റൗണ്ടിലെ ആദ്യറേസിൽ തിളങ്ങി ഹോണ്ട ഇന്ത്യ ടീം

Sunday, Oct 22, 2023
Reported By Admin
Honda Race

കൊച്ചി: മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ തുടങ്ങിയ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് എൻഎസ്എഫ്250ആർ സീസണിൻറെ അവസാന റൗണ്ടിലെ ആദ്യറേസിൽ തിളക്കമാർന്ന പ്രകടനവുമായി ഹോണ്ട ഇന്ത്യ ടീം. യുവ റൈഡർമാർമാരുടെ അസാധാരണമായ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. എൻഎസ്എഫ്250ആർ വിഭാഗം അഞ്ചാം റൗണ്ടിൻറെ ആദ്യ റേസിൽ ഒന്നാമതെത്തി കാവിൻ ക്വിൻറൽ ചാമ്പ്യൻഷിപ്പിലെ തൻറെ അപ്രമാദിത്യം തുടർന്നു. ആറ് ലാപ് റേസുകളിലായി 11:17:416 സമയത്തിലാണ് താരം മത്സരം പൂർത്തിയാക്കിയത്. 11:23:929 സെക്കൻഡിൽ രക്ഷിത് എസ് ദവെയാണ് കാവിന് തൊട്ടുപിന്നിൽ ഫിനിഷ് ചെയ്തത്. വാശിയേറിയതായിരുന്നു മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം. വിവേക് രോഹിത് കപാഡിയ ആദ്യമായി 11:26:456 സമയവുമായി മൂന്നാമനായി ഫിനിഷ് ചെയ്തു.

ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് എൻഎസ്ഫ്250ൻറെ യോഗ്യതാ റൗണ്ടും ഹോണ്ട റേസിങ് ഇന്ത്യ ടീമിൻറെ ശ്രദ്ധേയമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. 1:51:123 എന്ന വേഗമേറിയ ലാപ്പ് സമയവുമായി ക്വിൻറൽ തൻറെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. രക്ഷിത് എസ് ദവെ 1:52:677 സമയത്തോടെ രണ്ടാമതും, 1:52.134 ലാപ് സമയവുമായി വിവേക് രോഹിത് കപാഡിയ മൂന്നാമതുമായി.

പ്രകടനം ആക്ഷൻ നിറഞ്ഞതും അസാധാരണവുമായിരുന്നുവെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. യുവ റൈഡർമാർ വീണ്ടും തങ്ങളുടെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് എൻഎസ്എഫ്250ആർ ഇന്ത്യൻ മോട്ടോർസ്പോർട്ടിൻറെ സാധ്യതകളുടെ തെളിവായി വർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്ത്രപരമായ നീക്കങ്ങളും റൈഡിങ് ടെക്നിക്കുകളും വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് കാവിൻ ക്വിൻറൽ പ്രതികരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.