Sections

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൽ ഒന്നാമനായി മൊഹ്സിൻ പറമ്പൻ

Monday, Jul 08, 2024
Reported By Admin
IDEMITSU Honda India Talent Cup

കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിൻറെ രണ്ടാം റൗണ്ടിലെ ആദ്യ റേസിലും പ്രകടന മികവ് തുടർന്ന് ഹോണ്ട റേസിംഗ് ഇന്ത്യ ടീം. ശനിയാഴ്ച നടന്ന എൻഎസ്എഫ്250ആർ വിഭാഗം ആദ്യ റേസിൽ മലയാളി താരം മൊഹ്സിൻ പറമ്പൻ ഒന്നാമതെത്തി. മൊഹ്സിന് പിന്നാലെ പ്രകാശ് കാമത്ത് രണ്ടാം സ്ഥാനവും എ.എസ് ജെയിംസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആറ് ലാപ്പ് റേസിൽ തൻറെ ആധിപത്യം തെളിയിച്ചാണ് 22കാരനായ മൊഹ്സിൻ 11:24.301 എന്ന മൊത്തം റേസ് സമയത്തിൽ ഫിനിഷിംഗ് ലൈൻ മറികടന്നത്. ഓരോ ലാപ്പിലും കൃത്യമായ ലീഡ് നിലനിർത്തിയ മൊഹ്സിൻറെ അർപ്പണബോധത്തിൻറെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവായി അദ്ദേഹത്തിൻറെ വിജയം. മലപ്പുറം സ്വദേശിയാണ് മൊഹ്സിൻ.

ബെംഗളൂരിൽ നിന്നുള്ള നിന്നുള്ള പ്രകാശ് കാമത്ത് 11:26.095 സമയത്തിലാണ് റണ്ണർഅപ്പ് സ്ഥാനം ഉറപ്പിച്ചത്. ബെംഗളൂരിൻറെ തന്നെ 22കാരനായ എ.എസ് ജെയിംസ് 11:26.708 എന്ന മികച്ച റേസ് സമയത്തോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഹൈദരാബാദിൽ നിന്നുള്ള 19കാരനായ ബീദാനി രാജേന്ദറിന് ഒന്നാം ലാപ്പിൽ കൂട്ടയിടി കാരണം ഓട്ടം പൂർത്തിയാക്കാനായില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.