Sections

ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ്: മൂന്നാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം

Friday, Aug 04, 2023
Reported By Admin
Honda

കൊച്ചി: ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് 2023 സീസണിൻറെ മൂന്നാം റൗണ്ടിന് പൂർണ സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം. ചെന്നൈയിലെ മദ്രാസ് മോട്ടോർ റേസ്ട്രാക്ക് (എംഎംആർടി) മൂന്നാം റൗണ്ടിനായി ഒരുങ്ങുമ്പോൾ ട്രാക്കുകളിൽ തീപ്പൊരി പടർത്താൻ പ്രത്യേകം നിർമിച്ച ഹോണ്ട എൻഎസ്എഫ്250ആർ മോട്ടോർസൈക്കിളുകളുമായി 14 യുവറൈഡർമാരും തയാറെടുത്തുകഴിഞ്ഞു. ടാലൻറ് കപ്പിൻറെ രണ്ടാം റൗണ്ടിലെ ആദ്യറേസിൽ 18കാരനായ കവിൻ ക്വിൻറലായിരുന്നു ജേതാവ്. എ.എസ് ജെയിംസിനായിരുന്നു രണ്ടാം സ്ഥാനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ശ്യാം സുന്ദറിനെ പിറകിലാക്കി പ്രകാശ് കമ്മത്ത് മൂന്നാം സ്ഥാനം നേടി.

അതേസമയം രണ്ടാം റേസിൽ തൻറെ വൈദഗ്ധ്യം പ്രകടമാക്കിയ ശ്യാം സുന്ദർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. എ.എസ് ജെയിംസ്, റഹീഷ് ഖത്രി എന്നിവരായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മൂന്നാം റൗണ്ടിലും യുവറൈഡർമാരുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മദ്രാസ് മോട്ടോർ റേസ് ട്രാക്ക് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 5, 6 തീയതികളിൽ ഹോണ്ട റേസിങ് ഇന്ത്യയുടെയും, ഹോണ്ട ബിഗ്വിങ് ഇന്ത്യയുടെയും ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിൽ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് മത്സരം തത്സമയം കാണാം.

യുവ റൈഡർമാർക്ക്, അവരുടെ കഴിവുകളും റൈഡിങിലുള്ള ദൃഢനിശ്ചയവും പ്രകടിപ്പിക്കാനുള്ള വേദിയാണ് ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. ചാമ്പ്യൻഷിപ്പുകളിൽ തങ്ങളുടെ യുവതാരങ്ങൾ അവിശ്വസനീയമായ മുന്നേറ്റം നടത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. അവിസ്മരണീയമായ പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കുന്ന റൈഡർമാർ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.