Sections

ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് എൻഎസ്എഫ്250ആർ: നാലാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം

Thursday, Sep 28, 2023
Reported By Admin
Honda

കൊച്ചി: ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് എൻഎസ്എഫ്250ആർ 2023 സീസണിൻറെ നാലാം റൗണ്ടിന് പൂർണ സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം. ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ (എംഐസി) മൂന്നാം റൗണ്ടിനായി ഒരുങ്ങുമ്പോൾ ട്രാക്കുകളിൽ തീപ്പൊരി പടർത്താൻ പ്രത്യേകം നിർമിച്ച ഹോണ്ട എൻഎസ്എഫ്250ആർ മോട്ടോർസൈക്കിളുകളുമായി 14 യുവറൈഡർമാരും തയാറെടുത്തു കഴിഞ്ഞു.

നിർഭാഗ്യകരമായ സംഭവങ്ങളെ തുടർന്ന് ചാമ്പ്യൻഷിപ്പിൻറെ മൂന്നാം റൗണ്ട് മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതേസമയം രണ്ടാം റൗണ്ടിലെ ഫൈനൽ റേസിൽ തൻറെ വൈദഗ്ധ്യം പ്രകടമാക്കിയ ശ്യാം സുന്ദർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എ. എസ് ജെയിംസ്, റഹീഷ് ഖത്രി എന്നിവരായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാം റൗണ്ടിൽ യുവ റൈഡർമാരുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മദ്രാസ് മോട്ടോർ റേസ് ട്രാക്ക് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ ഹോണ്ട റേസിങ് ഇന്ത്യയുടെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിൽ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് മത്സരം തത്സമയം കാണാം.

തങ്ങളുടെ യുവ റൈഡർമാരുടെ കൃത്യതയ്ക്കും വേഗതയ്ക്കും സാക്ഷ്യം വഹിയ്ക്കാൻ ആവേശഭരിതരാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് യോഗേഷ് മാത്തൂർ പറഞ്ഞു. റൈഡർമാർ ഈ വാരാന്ത്യത്തിൽ തങ്ങളുടെ നിശ്ചയദാർഢ്യവും റൈഡിംഗ് വൈദഗ്ധ്യവും പ്രകടിപ്പിക്കാൻ തയ്യാറാണ്. ഈ റൗണ്ടിനുള്ള എല്ലാ റൈഡർമാരുടെയും കഴിവുകളിൽ തങ്ങൾക്ക് തികഞ്ഞ വിശ്വാസമുണ്ട്, ഒരു മികച്ച പ്രകടനത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.