Sections

2024 ഏഷ്യ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ്: മൂന്നാം റൗണ്ടിനൊരുങ്ങി ഹോണ്ട റേസിങ് ഇന്ത്യ ടീം

Saturday, Jun 08, 2024
Reported By Admin
Honda Racing India riders gears up for Round 2 of 2024 Asia Road Racing Championship in China

കൊച്ചി: ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോർട്ടിൽ ഈ ആഴ്ച നടക്കുന്ന 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിനൊരുങ്ങി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡർമാർ.

തായ്ലാൻഡിലെ ചാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ആദ്യ റൗണ്ടിലും ചൈനയിലെ സുഹായ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന രണ്ടാം റൗണ്ടിലും വളരെ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എപി250 ശ്രേണിയിൽ നിന്നും നേടിയ 10 പോയിന്റുമായാണ് ഹോണ്ട ടീം മൂന്നാം റൗണ്ടിൽ മത്സരിക്കാനിറങ്ങുന്നത്.

ചൈനയിൽ നടന്ന രണ്ടാം റൗണ്ടിലെ ആദ്യ റേസിൽ നിർണായകമായ അഞ്ച് പോയിന്റുകൾ ടീമിന് സമ്മാനിച്ച ചെന്നൈ സ്വദേശി കാവിൻ ക്വിന്റൽ മത്സരത്തിൽ ആദ്യ 15നുള്ളിലാണ് ഫിനിഷ് ചെയ്തത്. മലപ്പുറത്ത് നിന്നുള്ള സഹതാരം മൊഹ്സിൻ പറമ്പനും രണ്ടാം റൗണ്ടിൽ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം രണ്ടാം റൗണ്ടിന്റെ രണ്ടാം റേസ് റദ്ദാക്കിയിരുന്നു.

അവസാന മത്സരം കഠിനമായിരുന്നെങ്കിലും ആദ്യ 15ൽ ഫിനിഷ് ചെയ്യാനും ടീമിന് പോയിന്റുകൾ സംഭാവന ചെയ്യാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കാവിൻ ക്വിന്റൽ പറഞ്ഞു. ജപ്പാനിൽ മികച്ച റിസൾട്ടാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

ഓരോ മത്സരവും ഒരു പഠനാനുഭവമായാണ് കാണുന്നതെന്നും അടുത്ത റൗണ്ടിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിലും ടീമിന്റെ പോയിന്റ് പട്ടികയിൽ കൂടുതൽ സംഭാവന നൽകുന്നതിലുമാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും മൊഹ്സിൻ പറമ്പൻ പറഞ്ഞു. റേസിൻറെ 4,5,6 റൗണ്ടുകൾ യഥാക്രമം ജൂലൈ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ ഇന്തോനേഷ്യ, മലേഷ്യ, തായ്ലാൻഡ് എന്നിവിടങ്ങളിൽ നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.