- Trending Now:
കൊച്ചി: തായ്ലാൻഡിൽ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൻറെ (എആർആർസി) ഫൈനൽ റൗണ്ടിന് സജ്ജരായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ഈ വാരാന്ത്യത്തിൽ ബുരിറാം ചാങ് ഇൻറർനാഷണൽ സർക്യൂട്ടിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് റൗണ്ട് പൂർത്തിയായ ചാമ്പ്യൻഷിപ്പിൽ 27 പോയിൻറുകളാണ് ഹോണ്ട ടീം ഇതുവരെ നേടിയത്. അഞ്ചാം റൗണ്ടിൽ നിർണായകമായ 6 പോയിൻറുകൾ ടീം സ്വന്തമാക്കിയിരുന്നു.
സ്ഥിരതയാർന്ന പ്രകടനമാണ് ഹോണ്ട റൈഡർമാരായ കാവിൻ ക്വിൻറലും, മൊഹ്സിൻ പറമ്പനും നടത്തുന്നത്. കാവിൻ അഞ്ചാം റൗണ്ട് മത്സരത്തിൻറെ അവസാന റൗണ്ടിൽ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും, ടീമിന് നിർണായകമായ നാല് പോയിൻറുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. സഹതാരം മൊഹ്സിൻ പറമ്പനും 18ാം സ്ഥാനം നേടി മികച്ച പ്രകടനം നടത്തി.
സീസണിലുടനീളം കാവിൻ ക്വിൻറലും മൊഹ്സിൻ പറമ്പനും അവരുടെ വ്യക്തിഗത കഴിവുകൾ പ്രകടിപ്പിക്കുക മാത്രമല്ല, തങ്ങളുടെ മുഴുവൻ ടീമിൻറെയും ശക്തിയും ഐക്യവും അടിവരയിടുകയും ചെയ്തുവെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ യാത്ര അവിശ്വസനീയമായിരുന്നു, തായ്ലാൻഡിൽ അവിസ്മരണീയമായ ഒരു ഫൈനൽ റൗണ്ടിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഴുവൻ ടീമിൻറെയും അർപ്പണബോധത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ഫിനിഷിംഗ് ലക്ഷ്യമാക്കി ട്രാക്കിലിറങ്ങുന്നതിൽ താൻ ആവേശഭരിതനാണെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റെഡർ കാവിൻ ക്വിൻറൽ പറഞ്ഞു.
തൻറെ നിശ്ചയദാർഡ്യം അചഞ്ചലമാണെന്നും, ഫൈനൽ റൗണ്ടിലെ പരിമിതികൾ മറികടക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിൻ പറമ്പൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.