Sections

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ രണ്ടാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം

Friday, Jul 05, 2024
Reported By Admin
IDEMITSU Honda India Talent Cup

കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ രണ്ടാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിംഗ് ഇന്ത്യ ടീം. എൻഎസ്എഫ് 250ആർ ഓപ്പൺ ക്ലാസ് വിഭാഗത്തിൽ ഉദ്ഘാടന റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ ഹോണ്ടയുടെ യുവ റൈഡർമാർ രണ്ടാം റൗണ്ടിലും മികവ് ആവർത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്.

ട്രാക്കിലുടനീളം ആധിപത്യം പുലർത്തിയ ചെന്നൈയുടെ 20കാരനായ ശ്യാം ശുന്ദറാണ് ആദ്യറൗണ്ടിൽ ഒന്നാമനായത്. വെല്ലുവിളി നിറഞ്ഞ പൊസിഷനിൽ നിന്ന് റേസ് തുടങ്ങിയിട്ടും, ലീഡ് നിലനിർത്താനും ഒന്നാം സ്ഥാനം ഉറപ്പിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. മലപ്പുറം സ്വദേശിയായ 22കാരൻ മൊഹ്സിൻ പി, ചെന്നൈയിൽ നിന്നുള്ള 16കാരൻ രക്ഷിത് എസ് ദവെ എന്നിവരും ആദ്യ റൗണ്ടിൽ തകർപ്പൻ പ്രകടനം നടത്തി.

ബെംഗളൂരുവിൽ നിന്നുള്ള എ.എസ് ജെയിംസ് (22 വയസ്), പ്രകാശ് കാമത്ത് (20), ഹൈദരാബാദിൽ നിന്നുള്ള ബീദാനി രാജേന്ദർ (19) എന്നിവരും രണ്ടാം റൗണ്ടിൽ എതിരാളികൾക്ക് മികച്ച വെല്ലുവിളി ഉയർത്തും. പുതുമുഖങ്ങളായ ബെംഗളൂരിൽ നിന്നുള്ള സാവിയോൻ സാബു (16), ചെന്നൈയിൽ നിന്നുള്ള രക്ഷിത എസ് ദവെ (15), ജഗതിശ്രീ കുമരേശൻ (19), തിരുവനന്തപുരത്ത് നിന്നുള്ള ആരോൺ സോണി ഫെർണാണ്ടസ് (15), ട്രിച്ചി സ്വദേശി സ്റ്റീവ് വോ സുഗി (19), ഹൈദരാബാദിൽ നിന്നുള്ള വിഘ്നേഷ് പോതു (17) എന്നീ പുതുമുഖങ്ങളും ഹോണ്ട റേസിങ് ഇന്ത്യക്കായി രണ്ടാം റൗണ്ടിൽ മത്സരിക്കും. 2024 ജൂലൈ 6,7 തീയതികളിലായാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.