Sections

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 2024 സെപ്റ്റംബറിൽ 5,83,633 യൂണിറ്റുകൾ വിറ്റഴിച്ചു

Wednesday, Oct 02, 2024
Reported By Admin
Honda Motorcycle and Scooter India records 11% growth in September 2024 sales

കൊച്ചി: വിൽപനയിൽ ഇരട്ട അക്ക വളർച്ച തുടർന്ന് ഉത്സവ സീസണിന് മികച്ച തുടക്കമിട്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 സെപ്റ്റംബറിൽ 5,83,633 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 11 ശതമാനമാണ് വാർഷിക വളർച്ച. ആകെ വിൽപനയിൽ 5,36,391 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 47,242 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 34 ശതമാനം വർധിച്ചപ്പോൾ, ആഭ്യന്തര വിൽപനയിൽ 9 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. 2024 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 28,81,419 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയിൽ ഹോണ്ട വിറ്റഴിച്ചത്, 2,76,958 യൂണിറ്റുകൾ കയറ്റുമതി ചെയ്തതും ശ്രദ്ധേയമാണ്.

തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ് കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ വിപണിയിൽ 10 ദശലക്ഷത്തിലധികം ആക്ടിവ യൂണിറ്റ് വിൽപനയെന്ന നാഴികക്കല്ലും സെപ്റ്റംബറിൽ ഹോണ്ട സ്വന്തമാക്കി. കോഴിക്കോട് സേഫ്റ്റി ഡ്രൈവിങ് എജ്യുക്കേഷൻ സെൻററിൻറെ അഞ്ചാം വാർഷികം ആഘോഷിച്ചതോടൊപ്പം, രാജ്യത്തെ 12 നഗരങ്ങളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു.

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പിലും, 2024 എആർആർസിയിലും ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡർമാരുടെ മികച്ച പ്രകടനത്തിനും പോയ മാസം സാക്ഷിയായി. നാലാം റൗണ്ടിൽ മലയാളി താരം മൊഹ്സിൻ പറമ്പൻ ഇരട്ടവിജയം നേടിയപ്പോൾ, പ്രകാശ് കാമത്ത്, സിദ്ധേഷ് സാവന്ത് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൻറെ അഞ്ചാം റൗണ്ടിൽ നിർണായകമായ ഒരു പോയിൻറ് നേടി ആകെ പോയിൻറ് നേട്ടം 13 ആക്കി ഉയർത്താനും ഐഡിമിത്സു ഹോണ്ട ഇന്ത്യ റേസിങ് ടീമിന് സാധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.