Sections

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മൊത്തം വില്‍പന 3,73,221 യൂണിറ്റിലെത്തി

Wednesday, Dec 07, 2022
Reported By MANU KILIMANOOR

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ 2022 നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 3,73,221 യൂണിറ്റുകളിലെത്തി. 3,53,540 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 19,681 യൂണിറ്റുകളുടെ കയറ്റുമതിയും ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ 2,56,174 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഉല്‍സവ കാലത്തിനു ശേഷവും ഹോണ്ട ടൂവീലറുകളുടെ ഡിമാന്‍ഡില്‍ സ്ഥിരത നിലനിര്‍ത്തുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും കൂടുതല്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുന്നതോടെ ഇന്ത്യന്‍ നഗരങ്ങളില്‍ മൊബിലിറ്റി ഡിമാന്‍ഡ് കൂടുമെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അസുഷി ഒഗാത്ത പറഞ്ഞു.

അതേസമയം ഹോണ്ട 2025-ഓടെ ആഗോളതലത്തില്‍ 10 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭാവി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഒന്നിന്റെ ഡിസൈന്‍ സ്‌കെച്ചുകളും അടുത്തിടെ ചോര്‍ന്നിരുന്നു. 2025-ഓടെ കമ്പനി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന 10 ഇലക്ട്രിക് ബൈക്കുകളില്‍ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ നിന്ന് ലഭിച്ച ഡിസൈന്‍ സ്‌കെച്ചുകള്‍, ഹോണ്ടയുടെ ഐക്കണിക് സൂപ്പര്‍ കബ്ബിന് സമാനമായ മോഡ് സ്‌റ്റൈലിംഗുള്ള പെഡല്‍ സഹായത്തോടെയുള്ള ഇലക്ട്രിക് ഇരുചക്രവാഹനം കാണിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യയും ബൈക്ക് വാലെയും റിപ്പോര്‍ട്ട് ചെയ്യുന്നു. പെഡലുകള്‍ ഉണ്ടെങ്കിലും, മോട്ടോറിന്റെ ശക്തിയില്‍ മാത്രം റൈഡറെ വലിക്കാന്‍ വാഹനത്തിന് സാമാന്യം പ്രാപ്തമായിരിക്കും. ഉയര്‍ന്ന വേഗതയും ബാറ്ററി ശ്രേണിയും മെച്ചപ്പെടുത്തുന്നതിന് പെഡലുകള്‍ പ്രധാനമായും ഉപയോഗപ്രദമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.