- Trending Now:
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ നവംബർ '24-ൽ 4,72,749 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.
ഇതിൽ 4,32,888 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 39,861 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു.
ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഇലക്ട്രിക് വാഹന വിഭാഗത്തിൽ ആക്ടിവ ഇ, ക്യൂസി1 എന്നീ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് മൊബിലിറ്റിയുടെ അടുത്ത യുഗത്തിലേക്ക് പ്രവേശിച്ചു. ഇതിനുള്ള ബുക്കിംഗ് 2025 ജനുവരി 1 മുതൽ ആരംഭിക്കും, ഡെലിവറി 2025 ഫെബ്രുവരി മുതൽ.
റോഡ് സുരക്ഷാ അവബോധ പരിപാടികളുടെ ഭാഗമായി, എച്ച്എംഎസ്ഐ ഇന്ത്യയിലെ ഒൻപത് നഗരങ്ങളിൽ ബോധവൽക്കരണ കാമ്പെയ്നുകൾ നടത്തി - ഹൈദരാബാദ്, ഗുവാഹത്തി, ബീജാപൂർ കരിംനഗർ, ബറേലി, കൊല്ലം, അലിബാഗ്, ജൽന, ദ്വാരക എന്നിവിടങ്ങളിലാണ് കാമ്പെയ്നുകൾ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.