Sections

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ 2023 ആക്ടിവ125 പുറത്തിറക്കി

Wednesday, Mar 29, 2023
Reported By Admin
Honda Activa 125

പുതിയ 2023 ആക്ടിവ125 പുറത്തിറക്കി


കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ ഒബിഡി2 മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ 2023 ആക്ടിവ125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എൻഹാൻസ്ഡ് സ്മാർട്ട് പവറുമായി (ഇഎസ്പി) ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ ആക്ടിവയ്ക്ക്.

പുതിയ ടയർ കോമ്പൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകം വികസിപ്പിച്ചെടുത്ത ഇന്ധനക്ഷമതയുള്ള ടയറുകളുമായാണ് പുതിയ ആക്ടിവ125 വരുന്നത്. എഞ്ചിൻ ഇൻഹിബിറ്റർ സൈഡ് സ്റ്റാൻഡിലായിരിക്കുമ്പോൾ വാഹനം ഓൺ ആകുന്നത് തടയും. ടോട്ടൽ ട്രിപ്പ്, ക്ലോക്ക്, ഇസിഒ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവയും മറ്റ് ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാക്കുന്ന ഡിജി അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ പുതിയ ആക്ടിവ125ലുണ്ട്.

ഹോണ്ട സ്മാർട്ട് കീയാണ് പുതിയ ആക്ടിവ125ൻറെ ഏറ്റവും പ്രധാന സവിശേഷത. വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്മാർട്ട് ഫൈൻഡ്, ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും കഴിയുന്ന സ്മാർട്ട് അൺലോക്ക്, സ്മാർട്ട് കീ വാഹനത്തിൻറെ രണ്ട് മീറ്റർ പരിധിക്കുള്ളിലാണെങ്കിൽ റൈഡറെ സുഗമമായി വാഹനം സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്ന സ്മാർട്ട് സ്റ്റാർട്ട്, വാഹന മോഷണം തടയുന്ന സ്മാർട്ട് സേഫ് എന്നീ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ഹോണ്ട സ്മാർട്ട് കീ സിസ്റ്റം.

എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, രണ്ട് ലിഡ് ഫ്യുവൽ ഓപ്പണിങ് സിസ്റ്റം, 18 ലിറ്റർ സ്റ്റോറേജ് സ്പേസ്, ലോക്ക് മോഡ്, പാസിങ് സ്വിച്ച്, ഓപ്പൺ ഫ്രണ്ട് ഗ്ലോവ് ബോക്സ്, മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷൻ. ടെലിസ്കോപ്പിക് സസ്പെൻഷൻ, ട്യൂബില്ലാത്ത ഫ്രിക്ഷണില്ലാത്ത ടയറുകൾ, സമ്പൂർണ എൽഇഡി ഹെഡ്ലാമ്പ് തുടങ്ങിയവയാണ് 2023 ആക്ടിവ125ൻറെ മറ്റു സവിശേഷതകൾ.

സ്മാർട്ട്, ഡിസ്ക്, ഡ്രം അലോയ്, ഡ്രം എന്നിങ്ങനെ നാല് വകഭേദങ്ങളിലും, പേൾ നൈറ്റ് സ്റ്റാർട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക് (ഡ്രം വേരിയൻറിൽ ലഭ്യമല്ല), റിബൽ റെഡ് മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിലും 2023 ആക്ടിവ125 ലഭ്യമാവും. എച്ച്-സ്മാർട്ട് 88,093 രൂപ, ഡിസ്ക് 86,093 രൂപ, ഡ്രം അലോയ് 82,588 രൂപ, ഡ്രം 78,920 രൂപ, എന്നിങ്ങനെയാണ് ഡൽഹി എക്സ്ഷോറൂം വില.

ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ തന്നെ തങ്ങളുടെ ഉപഭോക്താക്കൾക്ക് സുഗമവും തടസരഹിതവുമായ യാത്ര ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഈ പുതിയ മോഡലിൽ തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പുതിയ 2023 ആക്ടിവ125 അവതരിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പ്രസിഡൻറും സിഇഒയും മാനേജിങ് ഡയറക്ടറുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.