Sections

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഷൈൻ 100 ന്റെ ഒന്നാം വാർഷികം ആഘോഷിച്ചു

Friday, May 24, 2024
Reported By Admin
Honda Celebrates 1st Anniversary of Shine 100

കൊച്ചി: രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ

ഇന്ത്യ (എച്ച്എംഎസ്ഐ) ഷൈൻ 100 ന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഷൈൻ 100 ഇന്ത്യയിലെ എന്ട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഉപഭോക്താക്കളുടെ ഇഷ്ട വാഹനമായി മാറി.

ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിൽ ഷൈൻ 100-ന്റെ മെഗാ ഡെലിവറി പരിപാടികളും എച്ച്എംഎസ്ഐ സംഘടിപ്പിച്ചു. ഇതുവരെ ഷൈൻ 100-ന്റെ 3 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. 6,000-ലധികം ടച്ച്പോയിന്റുകളുമായി വിപുലമായ വില്പനനാന്തര സേവനവും എച്ച്എംഎസ്ഐ ഉറപ്പാക്കുന്നു. 64,900 രൂപയാണ് ഷൈൻ 100-ന്റെ ഡൽഹി എക്സ്-ഷോറൂം വില. ഏറ്റവും പുതിയ 100സിസി ഒബിഡി2 കോംപ്ലിയന്റ് പിജിഎം-എഫ്ഐ എഞ്ചിനാണ് കരുത്ത്. എൻഹാൻസ്ഡ് സ്മാർട്ട് പവർ സാങ്കേതികവിദ്യയുമുണ്ട്. പ്രത്യേക 10 വർഷത്തെ വാറന്റി പാക്കേജും (3 വർഷത്തെ സ്റ്റാന്ഡേര്ഡ് + 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റന്ഡഡ് വാറന്റി) എച്ച്എംഎസ്ഐ വാഗ്ദാനം ചെയ്യുന്നു.

Honda Shine 100 Anniversary

താങ്ങാനാവുന്നതും വിശ്വസനീയവുമായ ഉൽപ്പന്നങ്ങൾ നല്കുന്നതിൽ ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ച് ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണത്തോടെ ഹോണ്ട ഷൈൻ 100 അതിന്റെ ആദ്യ വർഷം പൂർത്തിയാക്കിയതായി അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പ്രതീക്ഷകൾക്കപ്പുറമുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിലും ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഷൈൻ 100-ന് അതിന്റെ ആദ്യ വർഷത്തിൽ ലഭിച്ച പ്രതികരണത്തിൽ സന്തോഷവാന്മാരാണെന്നും, ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ , സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.