Sections

ഹോണ്ട ഇന്ത്യ ജൂലൈയിൽ 4,83,100 യൂണിറ്റുകൾ വിറ്റു

Friday, Aug 02, 2024
Reported By Admin
Honda Motorcycle & Scooter India sells 4,83,100 units in July’24

കൊച്ചി: വിൽപനയിൽ ഇരട്ട അക്ക വളർച്ച തുടരുന്ന ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2024 ജൂലൈയിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. 4,83,100 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് പോയ മാസം കമ്പനി വിറ്റഴിച്ചത്. 43 ശതമാനമാണ് വാർഷിക വളർച്ച. ആകെ വിൽപനയിൽ 4,39,118 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 43,982 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 60 ശതമാനം വർധിച്ചപ്പോൾ, ആഭ്യന്തര വിൽപനയിൽ 41 ശതമാനം വളർച്ച രേഖപ്പെടുത്തി.

തമിഴ്നാട് വിപണിയിൽ ഹോണ്ടയുടെ ആകെ യൂണിറ്റുകളുടെ വിൽപന ജൂലൈയിൽ 5 മില്യൺ കടന്നു. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലുമായി കമ്പനി മൂന്ന് ബിഗ് വിങ് ഡീലർഷിപ്പുകൾ കൂടി കഴിഞ്ഞമാസം തുറന്നു. രാജ്യത്തെ 11 നഗരങ്ങളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്യാമ്പയിനുകളും ഹോണ്ട കഴിഞ്ഞ മാസം സംഘടിപ്പിച്ചു. ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഹെൽത്ത് മേള ഉൾപ്പെടെയുള്ള വിവിധ സിഎസ്ആർ പ്രവർത്തനങ്ങളും നടന്നു. ഇതിന് പുറമേ 2024 എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിലും, ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലും ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡർമാരുടെ മികച്ച പ്രകടനത്തിനും പോയമാസം സാക്ഷിയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.