Sections

തിരുവനന്തപുരത്ത് റോഡ് സുരക്ഷാ പ്രചാരണം സംഘടിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ

Saturday, Aug 10, 2024
Reported By Admin
Honda Motorcycle & Scooter India organized a road safety campaign

തിരുവനന്തപുരം: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ തിരുവനന്തപുരത്ത് റോഡ് സുരക്ഷാ പ്രചാരണം സംഘടിപ്പിച്ചു. തിരുവനന്തപുരം സെൻറ് തോമസ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ 2200ലധികം സ്കൂൾ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

ഹോണ്ട മോട്ടോർസൈക്കിൾ റോഡ് സുരക്ഷയ്ക്ക് എന്നും പ്രാധാന്യം നൽകുന്നു. ഇതിൻറെ ഭാഗമായി ഇന്ത്യയിലുടനീളം റോഡ് സുരക്ഷാ പ്രചാരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. യുവ മനസുകളെ ബോധവൽക്കരിച്ചാൽ ഭാവിയിൽ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കാനാകുമെന്ന് ഹോണ്ട കരുതുന്നു. കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതു വഴി ഉത്തരവാദിത്തത്തോടെ ആജീവനാന്തം റോഡ് സുരക്ഷാ ശീലങ്ങൾ പാലിക്കുമെന്ന് ഉറപ്പു വരുത്തുകയാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

സ്കൂളുകൾ, കോളേജുകൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നിരവധി വ്യക്തികളിലേക്ക് എത്തിച്ചേരുന്നതിന് ഇടയ്ക്കിടെ കമ്പനി റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. റോഡ് സുരക്ഷയിൽ പങ്കാളികളുടെ ധാരണ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇൻററാക്ടിവ് പരിപാടികൾ പ്രചാരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. റോഡ് സുരക്ഷ റൈഡിങ്, അപകട മുന്നറിയിപ്പ് പരിശീലനം, റോഡ് സുരക്ഷാ ക്വിസ്, ഹെൽമറ്റ് ബോധവൽക്കരണം, റൈഡിങ് ട്രെയിനർ സെഷനുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് പരിപാടി.

പരിപാടി വിജയകരമാക്കുന്നതിന് സെൻറ് തോമസ് സെൻട്രൽ സ്കൂൾ നൽകിയ പിന്തുണയെ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ അഭിനന്ദിച്ചു. സുരക്ഷിതമായ റോഡിനും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് ഈ സഹകരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.