Sections

ഹോണ്ട 2023 ഹൈനെസ് സിബി350, സിബി350ആർഎസ് അവതരിപ്പിച്ചു

Saturday, Mar 11, 2023
Reported By Admin
Honda

ഹോണ്ട ഹൈനെസ് സിബി350, സിബി350ആർഎസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി


കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ 2023 ഹൈനെസ് സിബി350, സിബി350ആർഎസ് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി.

സിബി350 ഡിഎൽഎക്സ്, ഡിഎൽഎക്സ് പ്രോ, ഡിഎൽഎക്സ് പ്രോ ക്രോം എന്നിങ്ങനെ മൂന്ന് വേരിയൻറുകളും സിബി350 ആർഎസ് ഡിഎൽഎക്സ്, ഡിഎൽഎക്സ് പ്രോ, ഡിഎൽഎക്സ് പ്രോ ഡ്യുവൽ ടോൺ എന്നീ വേരിയൻറുകളിലും ലഭ്യമാണ്.

3000 ആർപിഎമ്മിൽ 30 എൻഎം ടോർക്ക് നൽകുന്ന 350സിസി എയർ കൂൾഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിൾ സിലിണ്ടർ ഒബിഡി2ബി മാനദണ്ഡമനുസരിച്ച് പിജിഎം-എഫ്ഐ സാങ്കേതികവിദ്യയോടും കൂടിയാണ് മോട്ടോർസൈക്കിളുകൾ എത്തുന്നത്. ഡ്യുവൽ ചാനൽ എബിഎസ്ടി അടിയന്തര ഘട്ടങ്ങളിൽ ബ്രേക്ക് ചെയ്യുമ്പോൾ ചക്രങ്ങൾ ലോക്ക് ആകുന്നതിൽ നിന്നും തടയുന്നു.

ലാർജ് സെക്ഷൻ മുൻ സസ്പെൻഷനും, പ്രഷറൈസ്ഡ് നൈട്രജൻ ചാർജ്ഡ് പിൻ സസ്പെൻഷനുമാണ് ഇരു മോട്ടോർസൈക്കിളിനുമുള്ളത്. കൂടാതെ എൻജിന് സ്റ്റാർട്ട്, സ്റ്റോപ്പ് സ്വിച്ചും റൈഡർമാരുടെ സുരക്ഷക്കായി ഹസാർഡ്സ് സ്വിച്ചും നൽകിയിട്ടുണ്ട്. റൈഡിംഗ് വേഗതയും ഫ്യുവൽ ഇൻജക്ഷൻ അളവും മനസിലാക്കുന്നതിനുള്ള ഇക്കോ ഇൻഡിക്കേറ്ററും ഉൾപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ 15 ലിറ്റർ ഫ്യുവൽ ടാങ്കാണുള്ളത്.

ഹൈനെസ് സിബി350 മോഡലിന് 2,09,857 രൂപയിലും ഹൈനെസ് സിബി350ആർഎസിന് 2,14,856 (ഡൽഹി എക്സ് ഷോറൂം) രൂപയിലുമാണ് വില ആരംഭിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള ബിഗ്വിംഗ് ഡീലർഷിപ്പുകളിൽ നിന്നും ഈ മാസം അവസാനത്തോടെ വാഹനങ്ങൾ ലഭ്യമാവും. ഹോണ്ട സിബി350 ഉപഭോക്താക്കൾക്കായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 'മൈ സിബി, മൈ വേ' എന്ന കസ്റ്റമൈസേഷൻ വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

പുതിയ മാനദണ്ഡങ്ങളനുസരിച്ച് നവീകരിച്ച ഹൈനെസ് സിബി350യും സിബി350 ആർഎസും സർക്കാർ നിർദേശിച്ച സമയപരിധിക്ക് മുമ്പ് തന്നെ പുറത്തിറക്കാൻ സാധിച്ചതായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡൻറും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അത്സുഷി ഒഗാത്ത പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.