- Trending Now:
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ് കൂട്ടർ ഇന്ത്യ (എച്ച്എംഎസ് ഐ) സിബി350 ഹൈനസ്, സിബി350ആർഎസ് ഉപഭോക്താക്കൾക്കായി എക് സ്റ്റെൻഡഡ് വാറൻറി, എക് സ്റ്റെൻഡഡ് വാറൻറി പ്ലസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ബിഗ്വിംഗ് ഉപഭോക്താക്കൾക്കായി വിപ്ലവകരമായ എക് സ്റ്റെൻഡഡ് വാറൻറി പ്രോഗ്രാമുകൾ അവതരിപ്പിച്ചതിലൂടെ വ്യവസായത്തിൽ മറ്റൊരു കുതിച്ചുചാട്ടമാണ് ഹോണ്ട നടത്തിയത്. ആരംഭ ഓഫർ എന്ന നിലയിൽ ആദ്യത്തെ 10,000 പുതിയ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് തീർത്തും ചെലവില്ലാതെ എക് സ്റ്റെൻഡഡ് വാറൻറി പ്രോഗ്രാമിൽ എൻറോൾമെൻറ് ലഭിക്കും. വാഹനം വാങ്ങി 91 ദിവസം മുതൽ 9 വർഷം വരെയുള്ള കാലയളവിനുള്ളിൽ ഈ എക് സ്റ്റെൻഡഡ് വാറൻറി പ്ലസും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
സമഗ്രമായ 10 വർഷത്തെ വാറൻറി കവറേജിന് പുറമേ, ഉടമസ്ഥാവകാശത്തിൽ മാറ്റം വന്നാലും കൈമാറ്റം ചെയ്താലും റിന്യൂവൽ ഓപ്ഷനുകളും പ്രോഗ്രാം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. നിർണായകമായ ഉയർന്ന മൂല്യമുള്ള എഞ്ചിൻ ഘടകങ്ങൾക്കും, മറ്റു അവശ്യ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഘടകങ്ങൾക്കും എക് സ്റ്റെൻഡഡ് വാറൻറി പ്ലസിലൂടെ സമഗ്രമായ കവറേജ് ലഭിക്കും. ഏഴ് വർഷമായ വാഹനങ്ങൾക്ക് 3 വർഷത്തെ പോളിസി, എട്ട് വർഷമായ വാഹനങ്ങൾക്ക് 2 വർഷത്തെ പോളിസി, ഒൻപതാം വർഷത്തിലെ വാഹനങ്ങൾക്ക് ഒരു വർഷത്തെ പോളിസി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ നിന്ന് ബിഗ് വിങ് ഉപഭോക്താക്കൾക്ക് എക്സ്റ്റൻഡഡ് വാറൻറി പ്ലസ് പ്രോഗ്രാം തിരഞ്ഞെടുക്കാം. ആദ്യ 10,000 പുതിയ ഹൈനെസ്സ് സി ബി 350 & സിബി350ആർ എസ് ഉപഭോക്താക്കൾക്ക് (2023 ആഗസ്റ്റ് 8 മുതൽ സാധുതയുള്ളത്) ആദ്യം വരുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിൽ നോ കോസ്റ്റ് ഓഫർ ബാധകമല്ല.
സമാനതകളില്ലാത്ത ഉടമസ്ഥത അനുഭവം നൽകാനുള്ള അചഞ്ചലമായ പ്രതിബദ്ധത ഹോണ്ടയിൽ ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയായി നിലകൊള്ളുന്നുവെന്ന് ഇതേകുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ് കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.എക് സ്റ്റെൻഡഡ് വാറൻറി, എക് സ്റ്റെൻഡഡ് വാറൻറിപ്ലസ് പ്രോഗ്രാമുകൾ ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഓപ്ഷനുകൾ എല്ലാ ഹൈനസ്, സിബി350ആർസ് മോട്ടോർസൈക്കിൾ മോഡലുകൾക്കും 1,30,000 കിലോമീറ്റർ വരെ അധിക കവറേജ് നൽകും. ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള അംഗീകൃത ഹോണ്ട ബിഗ്വിംഗിൽ ഈ സേവനം ലഭ്യമാവും. 5321 രൂപയാണ് പ്രാരംഭ വില. വാഹനം വാങ്ങിയ വർഷത്തെ അടിസ്ഥാനമാക്കി വിലയിൽ വ്യത്യാസമുണ്ടാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.