- Trending Now:
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഒബിഡി2 മാനഡണ്ഡങ്ങൾ പാലിക്കുന്ന പുതിയ 2023 ഷൈൻ 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി ബിഎസ്6 പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ ഷൈൻ മോഡലിന്.
എളുപ്പവും കാര്യക്ഷവുമായ റൈഡിന് ഫൈവ് സ്പീഡ് ട്രാൻസ്മിഷനോട് കൂടിയാണ് 2023 ഷൈൻ 125 എത്തുന്നത്. 162 എംഎം ഗ്രൗണ്ട് ക്ലിയറൻസും, 1285 എംഎം നീളമുള്ള വീൽബേസും മികച്ച യാത്ര ഉറപ്പാക്കും. യാത്ര കൂടുതൽ സുഖകരമാക്കുന്നതിന് 651 എംഎം നീളമുള്ള സീറ്റാണ് പുതിയ മോഡലിലുള്ളത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡിസി ഹെഡ്ലാംപ്, ഇൻറഗ്രേറ്റഡ് ഹെഡ്ലാംപ് ബീം, പാസിങ് സ്വിച്ച് എന്നിവയും വാഹനത്തിന് അത്യാധുനിക സൗകര്യം ഉറപ്പാക്കുന്നു.
ക്രോം ഗാർണിഷോടുകൂടിയ ബോൾഡ് ഫ്രണ്ട് വൈസർ, പ്രീമിയം ക്രോം സൈഡ് കവറുകൾ, അഴകാർന്ന ഗ്രാഫിക്സ്, ആകർഷകമായ ക്രോം മഫ്ളർ എന്നിവ പുതിയ മോഡലിൻറെ തിളക്കം വർധിപ്പിക്കുന്നു. നൂതനമായ മീറ്റർ ഡിസൈൻ, സ്മാർട്ട് ടെയിൽ ലാമ്പ്, ട്രെൻഡി ബ്ലാക്ക് അലോയ്കൾ എന്നിവയും 2023 ഷൈൻ 125നെ വ്യത്യസ്തമാക്കുന്നു.
10 വർഷത്തെ പ്രത്യേക വാറൻറി പാക്കേജും (മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് + ഏഴ് വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറൻറി) ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ, റെബൽ റെഡ് മെറ്റാലിക്, ഡീസെൻറ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ 2023 ഷൈൻ 125 ലഭിക്കും. ഡ്രം വേരിയൻറിന് 79,800 രൂപയും, ഡിസ്ക് വേരിയൻറിന് 83,800 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.
2023 ഷൈൻ 125 പുറത്തിറക്കുമ്പോൾ ഈ വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡൻറും സിഇഒയുമായ സുത്സുമു ഒടാനി പറഞ്ഞു.
തുടക്കം മുതൽ ഹോണ്ട ഷൈൻ എല്ലായ്പ്പോഴും ഉത്തരവാദിത്വത്തിൻറെയും വിശ്വാസ്യതയുടെയും പര്യായമാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ സെയിൽസ് & മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർപറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.