Sections

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ എൻഎക്സ്500 പുറത്തിറക്കി

Friday, Jan 19, 2024
Reported By Admin
Honda NX500

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ  എൻഎക്സ്500 അവതരിപ്പിച്ചു.പൂർണമായും വിദേശത്ത് നിർമിച്ചാണ് പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഡെയ്ലി ക്രോസ്ഓവർ എന്ന ഡിസൈൻ തീം ഉപയോഗിച്ചാണ് പുതിയ എൻഎക്സ്500 രൂപകൽപന ചെയ്തിരിക്കുന്നത്.

പുതിയ ഓൾ എൽഇഡി ഹെഡ്ലൈറ്റും, ടെയിൽ ലാമ്പും വാഹനത്തിന്റെ മാറ്റ് കൂട്ടുന്നു. ഇഷ്ടാനുസൃതമാക്കാവുന്ന 5 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി സ്‌ക്രീനാണ് മറ്റൊരു സവിശേഷത. ഹോണ്ട റോഡ്സിങ്കിന്റെ  ഐഒഎസ്/ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിക്കൊപ്പം, ഇടത് ഹാൻഡിൽബാറിലെ ബാക്ക്ലിറ്റ് 4-വേ ടോഗിൾസ്വിച്ചും എൻഎക്സ്500 വാഗ്ദാനം ചെയ്യുന്നു. ഓൺ-സ്‌ക്രീൻ ടേൺ-ബൈ-ടേൺ നാവിഗേഷനൊപ്പം റൈഡർക്ക് ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി കോളുകൾ ചെയ്യാനോ, സംഗീതം കേൾക്കാനോ ഉള്ള ഓപ്ഷനും ഈ ഫീച്ചർ നൽകുന്നു. എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ ഫീച്ചറും എൻഎക്സ്500നുണ്ട്.

Honda NX500

6-സ്പീഡ് ഗിയർബോക്സുമായി യോജിപ്പിച്ച, പാരലൽ ട്വിൻ-സിലിണ്ടർ 471 സിസി, ലിക്വിഡ് കൂൾഡ്, 4സ്ട്രോക്ക് ഡിഒഎച്ച്സി എഞ്ചിനാണ് പുതിയ ഹോണ്ട എൻഎക്സ്500ന് കരുത്ത് പകരുന്നത്. ഇത് 8,600ആർപിഎമ്മിൽ 35 കി.വാട്ട് പവറും, 6,500ആർപിഎമ്മിൽ 43എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. റോഡിലും ഓഫ്റോഡിലും മികച്ച സൗകര്യം ഉറപ്പാക്കാൻ ഷോവ 41 എംഎം എസ്എഫ്എഫ്-ബിപി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്സ്, പിന്നിൽ പ്രോ-ലിങ്ക് മോണോ-സസ്പെൻഷൻ, മുൻവശത്ത് രണ്ട് പിസ്റ്റൺ കാലിപ്പറുകളുള്ള ഡ്യുവൽ 296 എംഎം ഫ്രണ്ട് ഡിസ്‌ക്, പിന്നിൽ ഒരു പിസ്റ്റൺ കാലിപ്പറുള്ള 240 എംഎം ഡിസ്‌കും ഡ്യുവൽ ചാനൽ എബിഎസും എൻഎക്സ്500ൽ സജ്ജീകരിച്ചിട്ടുണ്ട്. അസിസ്റ്റ്/സ്ലിപ്പർ, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ സിസ്റ്റം, സ്റ്റീൽ ഡയമണ്ട് ട്യൂബ് മെയിൻ ഫ്രെയിം, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ ട്രയൽ പാറ്റേൺ റേഡിയൽ ടയറുകൾ എന്നിവ മറ്റു സവിശേഷതകളിലുൾപ്പെടുന്നു.

5,90,000 രൂപയാണ് എൻഎക്സ്500 ന്റെ ന്യൂഡൽഹി എക്സ്ഷോറൂം വില. എൻഎക്സ്500നുള്ള ബുക്കിങ് ആരംഭിച്ചു. ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, പേൾ ഹൊറൈസൺ വൈറ്റ് എന്നീ നിറങ്ങളിലെത്തുന്ന എൻഎക്സ്500ന്റെ ഡെലിവറി 2024 ഫെബ്രുവരി മുതൽ ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള ബിഗ്വിങ് ഡീലർഷിപ്പുകൾ വഴിയായിരിക്കും വിൽപന.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.