- Trending Now:
കൊച്ചി: മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ 2023 ഹോണ്ട സിബി300എഫ് പുറത്തിറക്കി. 293 സിസി, ഓയിൽകൂൾഡ്, 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ ബിഎസ്6 ഒബിഡി-കക എ മാനദണ്ഡം പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിനാണ് ഹോണ്ട സിബി300എഫിന് കരുത്ത് പകരുന്നത്. ഇത് 18 കി.വാട്ട് പവറും 25.6 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. 6 സ്പീഡ് ഗിയർബോക്സും, അസിസ്റ്റ് സ്ലിപ്പർ ക്ലച്ചും എല്ലാ വഴികളിലും റൈഡിങ് അനായാസകരമാക്കും.
ഡ്യുവൽ ചാനൽ എബിഎസോടു കൂടിയ ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ (276എംഎം ഫ്രണ്ട് & 220എംഎം റിയർ), ഹോണ്ടയുടെ സെലക്ടബിൾ ടോർക്ക് കൺട്രോൾ (എച്ച്എസ്ടിസി) സുരക്ഷയെ പ്രകടനവുമായി ബന്ധിപ്പിക്കുന്നു. ഗോൾഡൻ യുഎസ്ഡി ഫ്രണ്ട് ഫോർക്കും അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയർ മോണോ ഷോക്ക് സസ്പെൻഷനും സുഖപ്രദമായ റൈഡിങ് അനുഭവം ഉറപ്പാക്കുന്നു.
സ്പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോമീറ്റർ, ഫ്യൂവൽ ഗേജ്, ട്വിൻ ട്രിപ്പ് മീറ്ററുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻറ് പാനൽ, ഓൾ-എൽഇഡി ലൈറ്റിങ് സിസ്റ്റം, ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റവും (എച്ച്എസ്വിസിഎസ്) എന്നിവയാണ് മറ്റു സവിശേഷതകൾ. ഡീലക്സ് പ്രോ വേരിയൻറിലും സ്പോർട്സ് റെഡ്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലും 2023 ഹോണ്ട സിബി300എഫ് ലഭ്യമാണ്. 1,70,000 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില.
ഒരു യഥാർഥ സ്ട്രീറ്റ് ഫൈറ്ററിൻറെ മനോഭാവവും, പ്രകടനത്തിൻറെയും വൈദഗ്ധ്യത്തിൻറെയും ആധുനികതയുടെയും മികച്ച ഒത്തുചേരലും, സമാനതകളില്ലാത്ത ശൈലിയും സൗകര്യവും കരുത്തും നൽകുന്നതിൽ സിബി300എഫ് പുതു തലമുറ റൈഡർമാരുടെ അഭിലാഷങ്ങൾ നിറവേറ്റിയെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡൻറും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.
ഒരു യഥാർഥ സ്ട്രീറ്റ് ഫൈറ്ററുടെ ആവേശം ഉൾക്കൊള്ളുന്ന സിബി300എഫ് അതിൻറെ ശക്തവും ചടുലവുമായ പ്രകടനത്തിലൂടെ നഗര ശൈലിയെ കീഴടക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ്, മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.