Sections

ഹോണ്ട ഇന്ത്യ മോഹൻ ബഗാൻ സൂപ്പർ ജയൻറിൻറെ അസോസിയേറ്റ് സ്‌പോൺസർ

Friday, Sep 29, 2023
Reported By Admin
Honda

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ മോഹൻ ബഗാൻ സൂപ്പർ ജയൻറു (എംബിഎസ്ജി) മായി അസോസിയേറ്റ് സ്പോൺസറെന്ന നിലയിൽ സഹകരിക്കും. 2023-24 കാലയളവിൽ 11 മാസത്തേക്കാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാൻ സൂപ്പർ ജയൻറുമായുള്ള എച്ച്എംഎസ്ഐയുടെ പങ്കാളിത്ത കരാർ.

രാജ്യത്തുടനീളമുള്ള ഫുട്ബോൾ പ്രേമികളുടെ കായികാനുഭവം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഈ സഹകരണം എച്ച്എംഎസ്ഐക്കും എംബിഎസ്ജിക്കും ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. പങ്കാളിത്തത്തിൻറെ ഭാഗമായി ഹോണ്ട അതിൻറെ ഐക്കോണിക് ബ്രാൻഡായ ഡിയോ മോഡലിനെ കൂടുതൽ പ്രൊമോട്ട് ചെയ്യും. യുവാക്കൾക്കിടയിൽ കൂടുതൽ ആവേശം സൃഷ്ടിച്ച് കൊണ്ട് ഹോണ്ട 2023ൽ പുതിയ ഡിയോ 125 അവതരിപ്പിച്ചിരുന്നു.

സഹകരണത്തിൻറെ ഭാഗമായി ഐഎസ്എൽ 2023-24 സീസണിലുനീളം മോഹൻ ബഗാൻ താരങ്ങളുടെ ജേഴ്സിയിൽ ഹോണ്ട ഡിയോ ലോഗോ ആലേഖനം ചെയ്യും. ജേഴ്സി ബ്രാൻഡിങിന് പുറമെ മത്സരങ്ങൾക്കിടയിൽ ഗ്രൗണ്ടിന് ചുറ്റുമുള്ള ഹോർഡിങിലൂടെയും, കോൺകോർസ് ഏരിയയിലും എച്ച്എംഎസ്ഐയുടെ ബ്രാൻഡിങ് പ്രദർശിപ്പിക്കും.

ഫുട്ബോൾ പ്രേമികൾക്കും ആരാധകർക്കും ഒരുപോലെ ആവേശകരമായ അനുഭവങ്ങൾ നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് എച്ച്എംഎസ്ഐയും മോഹൻ ബഗാൻ സൂപ്പർ ജയൻറും തമ്മിലുള്ള ഈ സഹകരണമെന്നും, ഈ പങ്കാളിത്തം ഐഎസ്എൽ 2023-24 സീസണിന് ആവേശവും ഊർജവും നൽകുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുമായുള്ള സഹകരണത്തിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും, ശക്തമായ പാരമ്പര്യമുള്ള ഒരു ക്ലബ് എന്ന നിലയിൽ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനുള്ള ഹോണ്ടയുടെ അതേ കാഴ്ചപ്പാട് ഫുട്ബോൾ ലോകത്തെ ത്രസിപ്പിച്ച് കൊണ്ട് തങ്ങൾ പങ്കിടുന്നുണ്ടെന്നും ആർപിഎസ്ജി സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ വിനോദ് ബിഷ്ത് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.