Sections

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഉപഭോക്താക്കൾക്കായി എക്സ്റ്റെൻഡഡ് വാറൻറി പ്ലസ് (ഇഡബ്ല്യു സ്) അവതരിപ്പിച്ചു

Wednesday, Jun 07, 2023
Reported By Admin
Honda

എക്സ്റ്റെൻഡഡ് വാറൻറി പ്ലസുമായി ഹോണ്ട


കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഉപഭോക്താക്കൾക്കായി എക്സ്റ്റെൻഡഡ് വാറൻറി പ്ലസ് (ഇഡബ്ല്യു സ്) അവതരിപ്പിച്ചു. 250സിസി വിഭാഗം വരെയുള്ള എല്ലാ സ്കൂട്ടർ, മോട്ടോർസൈക്കിൾ മോഡലുകളിലും ഇതിൻറെ ആനുകൂല്യം ലഭിക്കും. വാഹനം വാങ്ങി 91 ദിവസം മുതൽ 9 വർഷം വരെയുള്ള കാലയളവിനുള്ളിൽ ഈ എക്സ്റ്റെൻഡഡ് വാറൻറി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. സമഗ്രമായ 10 വർഷത്തെ വാറൻറി കവറേജിന് പുറമേ, ഉടമസ്ഥാവകാശം മാറിയാലും കൈമാറ്റം ചെയ്താലും റിന്യൂവൽ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.

നിർണായകമായ ഉയർന്ന മൂല്യമുള്ള എഞ്ചിൻ ഭാഗങ്ങൾക്കും, മറ്റു അവശ്യ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഭാഗങ്ങൾക്കും എക്സ്റ്റെൻഡഡ് വാറൻറി പ്ലസിലൂടെ സമഗ്രമായ കവറേജ് ലഭിക്കും. ഏഴ് വർഷമായ വാഹനങ്ങൾക്ക് 3 വർഷത്തെ പോളിസി, 8 വർഷമായ വാഹനങ്ങൾക്ക് 2 വർഷത്തെ പോളിസി, 9ാം വർഷത്തിലെ വാഹനങ്ങൾക്ക് ഒരു വർഷത്തെ പോളിസി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇഡബ്ല്യു പ്ലസ് തിരഞ്ഞെടുക്കാം. ഈ ഓപ്ഷനുകൾ എല്ലാ സ്കൂട്ടർ മോഡലുകൾക്കും 120,000 കിലോമീറ്റർ വരെയും, എല്ലാ മോട്ടോർസൈക്കിൾ മോഡലുകൾക്കും 130,000 കിലോമീറ്റർ വരെയും കവറേജ് നൽകും. എല്ലാ അംഗീകൃത ഹോണ്ട സർവീസ് സെൻററിൽ നിന്നും പുതിയ പ്രോഗ്രാം ലഭ്യമാവും.

150സിസി വരെയുള്ള വാഹനങ്ങൾക്ക് 1,317 രൂപയും, 150സിസി മുതൽ 250സിസി വരെയുള്ള വാഹനങ്ങൾക്ക് 1,667 രൂപയുമാണ് വില. വാഹനം വാങ്ങിയ വർഷത്തെ അടിസ്ഥാനമാക്കി വിലനിർണയത്തിൽ വ്യത്യാസമുണ്ടാവും.

ഉടമസ്ഥാവകാശ അനുഭവം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനാണ് തങ്ങളുടെ എക്സ്റ്റെൻഡഡ് വാറൻറി പ്ലസ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 10 വർഷം വരെ എക്സ്റ്റെൻഡഡ് വാറൻറി കവറേജ് ലഭ്യമാക്കുന്ന വ്യവസായത്തിൻറെ ആദ്യ പ്രോഗ്രാമാണിതെന്നും ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.