- Trending Now:
കൊച്ചി: ഇന്ത്യയിൽ സുരക്ഷിത റൈഡിങ് സംസ്കാരം വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ), കൊച്ചിയിലെ വിവിധ ഇടങ്ങളിൽ ദേശീയ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുരക്ഷിതമായ റൈഡിങ് രീതികളെ കുറിച്ച് ബോധവൽക്കരണ ക്യമ്പയിൻ സംഘടിപ്പിച്ചത്. കുര്യാക്കോസ് ചാവറ മെമ്മോറിയൽ പ്രൈവറ്റ് ഐടിഐ, ലിറ്റിൽ ഫ്ളവർ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഡോൺ ബോസ്കോ ഐടിഐ വടുതല എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിപാടി സമീപത്തെ സ്കൂളുകളിൽ നിന്നുള്ള 2300 സ്കൂൾ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
റോഡ് സുരക്ഷാ ഗെയിമുകൾ, സേഫ് റോഡ് തിയറി സെഷൻ, സ്ലോ സൈക്കിൾ റൈഡിങ്, റോഡ് സൈനേജ്, റൈഡിങ് പോസ്ചർ പരിശീലനം തുടങ്ങി എച്ച്എംഎസ്ഐയുടെ വിവിധ റോഡ് സുരക്ഷാ പഠന പരിപാടികൾ ഉപയോഗിച്ചായിരുന്നു ക്യാമ്പയിൻ. കമ്പനിയുടെ റോഡ് സുരക്ഷാ പരിശീലകർ നേതൃത്വം നൽകി. ഇതുവരെ കേരളത്തിൽ 4 ലക്ഷം മുതിർന്നവർക്കും കുട്ടികൾക്കും റോഡ് സുരക്ഷ വിദ്യാഭ്യാസം നൽകിയതായി എച്ച്എംഎസ്ഐ അറിയിച്ചു. ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും, സുരക്ഷിതമായ റൈഡിങ് ശീലങ്ങൾ വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് എച്ച്എംഎസ്ഐ രാജ്യവ്യാപകമായി ഇത്തരത്തിലുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.
ആഗോളതലത്തിൽ, റോഡ് സുരക്ഷക്ക് ഹോണ്ട വലിയ പ്രാധാന്യമാണ് നൽകുന്നത്. 2050ഓടെ ആഗോളതലത്തിൽ ഹോണ്ട മോട്ടോർ സൈക്കിളുകളും വാഹനങ്ങളും ഉൾപ്പെടുന്ന ട്രാഫിക് കൂട്ടിയിടി മരണങ്ങൾ പൂർണമായി ഒഴിവാക്കാനാണ് ശ്രമമെന്ന് 2021ൽ എച്ച്എംഎസ്ഐ പ്രഖ്യാപിച്ചിരുന്നു. 2030ഓടെ മരണനിരക്ക് പകുതിയായി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനും കാഴ്ചപ്പാടിനും അനുസൃതമായും എച്ച്എംഎസ്ഐ പ്രവർത്തിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.