- Trending Now:
കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 2024 സീസണിലെ അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയിൽ നിന്നുള്ള നാല് റൈഡർമാരാണ് 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ് (എആർആർസി), തായ്ലൻഡ് ടാലന്റ് കപ്പ് (ടിടിസി), ഏഷ്യ ടാലന്റ് കപ്പ് (ടിടിസി) എന്നീ മത്സരങ്ങളിൽ ഏഷ്യയിലെമ്പാടുമുള്ള മത്സരാർഥികളെ നേരിടുക.
2024 എആർസിസി സീസണിൽ എപി250സിസി ക്ലാസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ സംഘമായ ഹോണ്ട റേസിങിന് വേണ്ടി ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2023ലെ ചാമ്പ്യനും യുവപ്രതിഭയുമായ കാവിൻ സമർ ക്വിന്റലാണ് മത്സരിക്കുക. 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൽ 16ാം സ്ഥാനത്ത് താരം ഫിനിഷ് ചെയ്തിരുന്നു. 2022ലെ ഏഷ്യാ ടാലന്റ് കപ്പിലും കാവിൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2023 ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലെ സെക്കൻഡ് റണ്ണറപ്പായ മൊഹ്സിൻ പറമ്പനാണ് കാവിനൊപ്പം ഹോണ്ട ടീമിനായി ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക. 2023 എആർആർസിയിൽ ഹോണ്ട റേസിങ് ഇന്ത്യയെ പ്രതിനിധീകരിച്ച ഈ മലയാളി താരം 30ാം സ്ഥാനത്തെത്തിയിരുന്നു.
ഹോണ്ട റേസിങ് ഇന്ത്യയുടെ വളർന്നുവരുന്ന താരമായ രക്ഷിത് ഡാവെ 2024 ഏഷ്യാ ടാലന്റ് കപ്പിലും തായ്ലൻഡ് ടാലന്റ് കപ്പിലും അരങ്ങേറ്റം കുറിച്ച് ആദ്യ ഇൻർനാഷണൽ മത്സരത്തിനിറങ്ങും. 2023ലെ ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിൽ ഫസ്റ്റ് റണ്ണർഅപ്പ് സ്ഥാനം നേടിയ രക്ഷിത്തിനൊപ്പം, അഞ്ചാം സ്ഥാനക്കാരനായ ജോഹാൻ റീവ്സ് ഇമ്മാനുവൽ തായ്ലൻഡ് ടാലന്റ് കപ്പിൽ മാത്രമായി പങ്കെടുക്കും.
2024 മാർച്ച് 15 മുതൽ 17 വരെ തായ്ലൻഡിലെ ചാങ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് 2024 സീസണിന് തുടക്കം കുറിച്ചുള്ള ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.