- Trending Now:
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ ഒബിഡി2ബി-നിബന്ധനകൾ പാലിക്കുന്ന ആക്ടിവ 125 പതിപ്പ് പുറത്തിറക്കി. ആകർഷകമായ പുതിയ നിറങ്ങളും ആധുനിക ഫീച്ചറുകളുമാണ് ആക്ടിവയുടെ പുതിയ പതിപ്പിന്റെ പ്രത്യേകതകൾ. തുടക്ക വില 94,422 രൂപയാണ് (ഡൽഹി എക്സ്-ഷോറൂം).
ഒബിഡി2ബി നിബന്ധന പാലിക്കുന്ന 123.92 സിസി, സിംഗിൾ-സിലിണ്ടർ പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ മോഡലിൽ ഉള്ളത്. കോൾ-മെസേജ് അലേർട്ടുകൾക്കും നാവിഗേഷനും വേണ്ടി
ഹോണ്ട റോഡ്സിങ്ക് ആപ്പുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയുള്ള 4.2 ഇഞ്ച് ടിഎഫ് ടി ഡിസ്പ്ലേ:, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നീ സജ്ജീകരണങ്ങളും ഇതിലുണ്ട്. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേൾ ഡീപ്പ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൻ ബ്ലൂ, റെബൽ റെഡ് മെറ്റാലിക്, പേൾ പ്രഷ്യസ് വൈറ്റ്, എന്നീ 6 നിറങ്ങളിൽ ഈ വാഹനം ലഭ്യമാണ്.
ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ സുസുമു ഒട്ടാനി പറഞ്ഞു, ''ഒബിഡി2ബി നിബന്ധനകൾ പാലിക്കുന്ന പുതിയ പരിഷ്കരിച്ച ആക്ടിവ 125 മോഡൽ അവതരിപ്പിക്കുന്നത് ഉപഭോക്താക്കളുടെ സംതൃപ്തിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. ടിഎഫ്ടി ഡിസ്പ്ലേ, ഹോണ്ട റോഡ്സിങ്ക് ആപ്പ് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ ആധുനിക ഫീച്ചറുകൾ 125 സിസി ഇരുചക്രവാഹന സെഗ്മെന്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ ഉപഭോക്താക്കളുടെ റൈഡിങ്ങ് അനുഭവം പുനർ നിർവചിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്. ഇരുചക്രവാഹന മേഖലയിൽ പുതിയ ഒരു നിലവാരം തന്നെ ഈ മോഡലും സൃഷ്ടിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.''
ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിത്സ് ആന്റ് മാർക്കറ്റിങ്ങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു, ''ആക്ടിവ 125 എക്കാലത്തും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മോഡലാണ്. അവയുടെ പരിഷ്കരിച്ച പതിപ്പുകളാകട്ടെ സൗകര്യവും സ്റ്റൈലും കൂടുതൽ മെച്ചപ്പെടുത്തുവാൻ തക്കവണ്ണം ഡിസൈൻ ചെയ്തതാണ്. നാവിഗേഷൻ, വോയ്സ് അസിസ്റ്റ്, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് തുടങ്ങിയ സ്മാർട് കണക്റ്റിവിറ്റി ഫീച്ചറുകൾ കൂട്ടിച്ചേർത്തതോടെ ഇന്നത്തെ കാലത്തെ റൈഡർമാരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. തിളക്കമാർന്ന പുതിയ നിറങ്ങളും ആധുനിക സാങ്കേതിക വിദ്യയും കൂട്ടിച്ചേർത്തു കൊണ്ട് ആക്ടിവ 125 ഉപഭോക്താക്കളെ ആകർഷിക്കുകയും അതിന്റെ സെഗ്മെന്റിൽ ആധിപത്യം സ്ഥാപിക്കാൻ പോവുകയും ചെയ്യുകയാണ്.''
പുതിയ ആക്ടിവ 125 രാജ്യത്തുടനീളമുള്ള എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.