- Trending Now:
കൊച്ചി: ആക്ടിവ ഇ, ക്യുസി വൺ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ മൊബിലിറ്റി. ഇലക്ട്രിക യുഗത്തേക്കുള്ള ഹോണ്ട യുടെ ചുവടുവെയ്പ്പാണ് ഈ സ്കൂട്ടറുകൾ. 2025 ജനുവരി ഒന്ന് മുതൽ വാഹനത്തിൻറെ ബുക്കിംഗ് ആരംഭിക്കും. ഫെബ്രുവരി മുതലാണ് വാഹനം ലഭിക്കുക.
ഓൾ-എൽഇഡി ഹെഡ്ലൈറ്റും ടെയിൽ ലാമ്പും ആക്റ്റിവ ഇ യിലുണ്ട്. ഡ്യൂവൽ-ടോൺ സീറ്റ്, 12-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഫ്ലാറ്റ് ഫുട്ബോർഡ്, ദൃഢമായ ഗ്രാബ് റെയിൽ തുടങ്ങിയവ മറ്റു സവിശേഷതകളാണ്. ആക്ടിവ ഇ, ആക്ടിവ ഇ ഹോണ്ട റോഡ് സിങ്ക് ഡ്യുയോ ആർ എന്നീ രണ്ട് വേരിയൻറുകളിലുള്ള വാഹനം പേൾ ഷാലോ ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ഹോണ്ട റോഡ് സിങ്ക് ആർ ആപ്പുമായി തത്സമയ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 7 ഇഞ്ച് ടിഎഫ്ടി സ്ക്രീൻ പ്രധാന ആകർഷണമാണ്. നാവിഗേഷൻ, ഡേ- നൈറ്റ് മോഡുകൾ എന്നിവയും ഇൻഫോടെയിൻമെൻറ് സ്ക്രീനിലുണ്ട്. ഹാൻഡിൽബാറിൽ സ്ഥാപിച്ചിരിക്കുന്ന ടോഗിൾ സ്വിച്ചുകൾ ഉപയോഗിച്ച് ടിഎഫ്ടി സ്ക്രീൻ നിയന്ത്രിക്കാനാകും. സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്ന ഹോണ്ടയുടെ എച്ച്-സ്മാർട്ട് കീയുടെ ഒപ്പമാണ് ആക്ടിവ ഇ എത്തുന്നത്.
സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച് പരിപാലിക്കുന്ന സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളാണ് ഹോണ്ട മൊബൈൽ പവർ പാക്ക് ഇ. ആക്ടിവ ഇ യിൽ 1.5 കെഡബ്ല്യൂഎച്ച് ശേഷിയുള്ള സ്വാപ്പ് ചെയ്യാവുന്ന രണ്ട് ബാറ്ററികളാണുള്ളത്. ഫുൾ ചാർജിൽ 102 കിലോമീറ്ററാണ് റേഞ്ച്. നഗരത്തിലുടനീളം ആസൂത്രണം ചെയ്തിരിക്കുന്ന നിയുക്ത ഹോണ്ട പവർ പാക്ക് എക്സ്ചേഞ്ചറിൻറെ സഹായത്തോടെ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ കൈമാറ്റം ചെയ്യാവുന്നതാണ്.
പേൾ സെറിനിറ്റി ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഷാലോ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഏറ്റവും പുതിയ ഹോണ്ട ക്യുസി വൺ മികച്ച റിയർ വ്യൂ മിററുകൾ, സ്റ്റൈലിഷ് 12 ഇഞ്ച് ഫ്രണ്ട് അലോയ് വീൽ, ദൃഢമായ ഗ്രാബ് റെയിൽ, ഫ്യൂച്ചറിസ്റ്റിക് ലുക്ക് എന്നിവയോടെയാണ് എത്തുന്നത്.1.5 കെഡബ്ല്യൂഎച്ച് ഫിക്സഡ് ബാറ്ററി പാക്കാണ് ഹോണ്ട ക്യുസി വൺ നൽകുന്നത്. ഒറ്റ ചാർജിൽ 80 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്ന റേഞ്ച്.
4 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ഇത് 0 മുതൽ 80% വരെ ചാർജ് ചെയ്യാം, ഫുൾ ജ്യൂസ് അപ്പ് 6 മണിക്കൂറും 50 മിനിറ്റും എടുക്കും. മണിക്കൂറിൽ 50 കി.മീ. കൂടാതെ സ്റ്റാൻഡേർഡ് & ഇക്കോ എന്നീ രണ്ട് റൈഡിങ് മോഡുകളുമുണ്ട്.
5.0 ഇഞ്ച് ഓൾ-ഇൻഫോ എൽസിഡി ഡിസ്പ്ലേ സ്ക്രീനാണ് വാഹനത്തിലുള്ളത്. മൊബൈൽ ചാർജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി ഔട്ട്ലെറ്റ് ലഭിക്കുന്നു, കൂടാതെ സീറ്റിനടിയിൽ 26-ലിറ്റർ സ്റ്റോറേജ് ബോക്സും, ക്യുസിവണ്ണിനെ ദൈനംദിന യാത്രകൾക്ക് അനുയോജ്യമാക്കുന്നു.
ഇന്ത്യയിലെ സുസ്ഥിര മൊബിലിറ്റിക്കുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഒരു നിർണായക ചുവടുവെപ്പാണിതെന്നു ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡൻറും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. കാർബൺ ന്യൂട്രാലിറ്റി, ക്ലീൻ എനർജി, റിസോഴ്സ് സർക്കുലേഷൻ എന്നീ മൂന്ന് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2050-ഓടെ കാർബൺ ന്യൂട്രാലിറ്റി സാക്ഷാത്കരിക്കാനുള്ള ഹോണ്ടയുടെ ആഗോള 'ട്രിപ്പിൾ ആക്ഷൻ ടു സീറോ' ആശയത്തിന് അനുസൃതമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഈ രംഗത്തെ ചുവടുവെയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.
ആക്ടിവ ഇയുടെ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയും ക്യുസി വണ്ണിൻറെ ബാറ്ററി സജ്ജീകരണവും ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാണെന്നും ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിത സർവീസിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഇൻസുലേറ്റഡ് ടൂളുകൾ അവതരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2025 ഫെബ്രുവരി മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ആക്റ്റിവ ഇ ലഭ്യമാകും. 2025 ഫെബ്രുവരി മുതൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ ക്യുസി വണ്ണും ലഭിക്കും. 3 വർഷം അല്ലെങ്കിൽ 50,000 കി.മി വരെയാണ് ഇരു വാഹനങ്ങളുടെയും വാറൻറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.