Sections

ഒക്ടോബറിൽ 5,97,711 യൂണിറ്റുകൾ വിറ്റഴിച്ച് ഹോണ്ട ഇന്ത്യ

Thursday, Nov 07, 2024
Reported By Admin
Honda Motorcycle and Scooter India Reports Strong October Sales Growth

കൊച്ചി: ഒക്ടോബറിൽ 5,97,711 ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ച് വിപണിയിലെ കുതിപ്പ് തുടർന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). 5,53,120 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലാണ് ഹോണ്ട വിറ്റഴിച്ചത്. 44,591 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. 21 ശതമാനമാണ് വാർഷിക വളർച്ച.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 48 ശതമാനവും ആഭ്യന്തര വിൽപ്പനയിൽ 20 ശതമാനവും വളർച്ച നേടാനായി. 2024 ഏപ്രിൽ- ഒക്ടോബർ കാലയളവിൽ 37,56,088 യൂണിറ്റുകളാണ് ഹോണ്ട വിറ്റഴിച്ചത്. ഇതിൽ 34,34,539 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 3,21,549 യൂണിറ്റുകൾ വിദേശ വിപണിയിലുമാണ് വിറ്റഴിച്ചത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ മധ്യ മേഖലയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങൾ വിറ്റഴിക്കുകയെന്ന നാഴികക്കല്ലും എച്ച്എംഎസ്ഐ സ്വന്തമാക്കി. കർണാടകയിൽ 50 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്ളെക്സ്ഫ്യൂവൽ മോട്ടോർ സൈക്കിളായ സിബി300എഫ് ഫ്ളെക്സ്-ഫ്യൂവലും ഹോണ്ട കഴിഞ്ഞ മാസം വിപണിയിലിറക്കി. 1,70,000 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. വിപുലീകരണത്തിന്റെ ഭാഗമായി എറണാകുളം കളമശേരിയിൽ പുതിയ ബിഗ്വിങ് ഷോറൂമും ഹോണ്ട ആരംഭിച്ചു. റോഡ് സുരക്ഷ അവബോധത്തിനായി രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ ബോധവൽക്കരണ കാമ്പയിനുകൾ നടത്തിയിട്ടുണ്ട്. 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എൻഎസ്എഫ്250 വിഭാഗത്തിൽ ഹോണ്ട റേസിങ് ഇന്ത്യ റൈഡർ മൊഹ്സിൻ പറമ്പൻ പത്തു റേസുകളിൽ ഏഴിലും വിജയിക്കുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.