Sections

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

Thursday, Feb 06, 2025
Reported By Admin
Honda Motorcycle & Scooter India Achieves 4.44 Lakh Sales in January 2025

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന നേടി. ഇതിൽ 4,02,977 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 41,870 യൂണിറ്റുകളുടെ കയറ്റുമതിയും ഉൾപ്പെടുന്നു. ഈ മാസത്തെ ആഭ്യന്തര വിൽപ്പന 5% വാർഷിക വളർച്ച രേഖപ്പെടുത്തി, അതേസമയം കയറ്റുമതി കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളർച്ച നേടി.

2025 ജനുവരിയിൽ എച്ച്എംഎസ്ഐ ആക്ടിവ, ലിവോ, ഡിയോ എന്നിവയുടെ അപ്ഡേറ്റ് ചെയ്ത ഒബിഡി2ബി അനുസൃത പതിപ്പുകൾ അവതരിപ്പിച്ചു. മാത്രമല്ല, സിബി650ആർ, സിബിആർ650ആർ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകളും പുറത്തിറക്കി. പുതിയ ആക്ടിവ ഇ: യുടെയും ക്യൂസി1 -ന്റെയും വിലകൾ കമ്പനി പ്രഖ്യാപിച്ചു.

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ സജീവ പങ്കാളിത്തമുണ്ടായിരുന്ന കമ്പനി സിബി300എഫ് ഫ്ലെക്സ്-ഫ്യൂവൽ, ഹോണ്ടയുടെ പോർട്ടബിൾ ഇലക്ട്രിക് സ്കൂട്ടർ മോട്ടോകോംപാക്റ്റോ, ഇലക്ട്രിക് റേസിംഗ് ഗോ-കാർട്ട്, ഡെഡിക്കേറ്റഡ് ഹോണ്ട പവർ പാക്ക് എക്സ്ചേഞ്ചർ ഇ: യോടൊപ്പം വിപുലമായ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ എന്നിവയും പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയിലെ റോഡ് സുരക്ഷാ അവബോധം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ 11 നഗരങ്ങളിൽ എച്ച്എംഎസ്ഐ പ്രചാരണങ്ങൾ നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.