Sections

ഇന്ത്യൻ റോഡുകളിൽ  ഹോണ്ട സെൻസിംഗ് എഡിഎഎസ് ഉള്ള 50,000 കാറുകളെത്തിച്ച് ഹോണ്ട കാർസ് ഇന്ത്യ സജീവ സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ പ്രധാന നാഴികക്കല്ല് പിന്നിട്ടു

Wednesday, Mar 05, 2025
Reported By Admin
Honda Cars India Achieves 50,000 ADAS-Equipped Vehicle Milestone

  • സിറ്റി ഇ:എച്ച്ഇവി, എലിവേറ്റ്, സിറ്റി, അമേസ് എന്നിവയുൾപ്പെടെ മുഴുവൻ ലൈനപ്പിലും എഡിഎഎസ് വാഗ്ദാനം ചെയ്യുന്നു എച്ച്സിഐഎൽ
  • ഹോണ്ട അമേസിനൊപ്പം ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ എഡിഎഎസ് -സജ്ജമായ കാർ വാഗ്ദാനം ചെയ്യുന്നു
  • എലിവേറ്റ്, സിറ്റി, അമേസ് എന്നിവയുടെ എഡിഎഎസ് -സജ്ജമായ വകഭേദങ്ങൾ യഥാക്രമം വിൽപ്പനയുടെ 60%, 95%, 30% സംഭാവന ചെയ്യുന്നു
  • 2023 മുതൽ ഇന്ത്യയിൽ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകളിൽ എഡിഎഎസ് അവതരിപ്പിച്ച ആദ്യത്തെ കമ്പനിയാണ് എച്ച്സിഐഎൽ.

ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഇന്ത്യൻ റോഡുകളിൽ 50,000 എഡിഎഎസ് ഉള്ള ഹോണ്ട കാറുകൾ പുറത്തിറക്കി ഒരു പ്രധാന വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. 'എല്ലാവർക്കും സുരക്ഷ' എന്ന ഹോണ്ടയുടെ ആഗോള ദർശനത്തോടും 2050-ഓടെ ഹോണ്ട മോട്ടോർസൈക്കിളുകളും ഓട്ടോമൊബൈലുകളും ഉൾപ്പെടുന്ന ട്രാഫിക് കൂട്ടിയിടി മരണങ്ങൾ പൂജ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുമുള്ള എച്ച്സിഐഎല്ലിന്റെ പ്രതിബദ്ധതയക്ക് ഈ നേട്ടം അടിവരയിടുന്നു.

റോഡ് പങ്കിടുന്ന എല്ലാവരുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കൂട്ടിയിടി രഹിത സമൂഹം വിഭാവനം ചെയ്യുന്നതിനും പരിശ്രമിക്കുന്ന ഹോണ്ട അപകട സാധ്യത കുറയ്ക്കൽ, കൂട്ടിയിടി അനുയോജ്യത, കാൽനട സുരക്ഷ എന്നിവയിൽ നിരവധി മുൻനിര ശ്രമങ്ങൾ നടത്തിവരികയാണ്.

ഹോണ്ടയുടെ ഇന്റലിജന്റ് എഡിഎഎസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സാങ്കേതികവിദ്യയായ ഹോണ്ട സെൻസിംഗ് 2022 മെയ് മാസത്തിൽ ഇന്ത്യയിലെ ആദ്യത്തെ മുഖ്യധാരാ ശക്തമായ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ഹോണ്ട സിറ്റി ഇ:എച്ച്ഇവി പുറത്തിറക്കിയതോടെയാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. സുരക്ഷയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് എച്ച്സിഐഎൽ അതിന്റെ നിരയിലെ മറ്റ് മോഡലുകളായ ഹോണ്ട സിറ്റി (മാർച്ച് 2023), ഹോണ്ട എലിവേറ്റ് (സെപ്റ്റംബർ 2023), ഏറ്റവും ഒടുവിൽ, ഹോണ്ട അമേസ് (ഡിസംബർ 2024) എന്നിവയിലേക്ക് അതിന്റെ പ്രയോഗം വ്യാപിപ്പിച്ചു. പുതു പുത്തൻ മൂന്നാം തലമുറ അമേസ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എഡിഎഎസ് പ്രാപ്തമാക്കിയ കാറാണ്. അതിലൂടെയെല്ലാം ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.

നൂതന സുരക്ഷാ സാങ്കേതികവിദ്യകളോടുള്ള ഉപഭോക്തൃ മുൻഗണന വർദ്ധിച്ചുവരുന്നതനുസരിച്ച് എഡിഎഎസ് സാങ്കേതികവിദ്യയോടുള്ള ഉപഭോക്തൃ പ്രതികരണം വളരെ നല്ലതാണ്. നിലവിലെ വിൽപ്പന പ്രവണത അനുസരിച്ച്, ഹോണ്ട സെൻസിംഗ് എഡിഎഎസ് സജ്ജീകരിച്ച വകഭേദങ്ങളാണ് എലിവേറ്റ്, സിറ്റി, അമേസ് എന്നിവയുടെ വിൽപ്പനയിൽ യഥാക്രമം 60%, 95%, 30% എന്നിവയിലധികം വരുന്നത്. കൂടാതെ, എഡിഎഎസ് സജ്ജീകരിച്ച മോഡലുകൾ തെരഞ്ഞെടുത്ത ഉപഭോക്താക്കളിൽ രണ്ടിൽ ഒരാൾ വീതം വാങ്ങുന്നതിനുള്ള പ്രാഥമിക കാരണമായി നൂതന സുരക്ഷാ സാങ്കേതികവിദ്യ തെരഞ്ഞെടുത്തു. ഇന്ത്യയിൽ കാർ വാങ്ങുന്നവരുടെ തീരുമാനമെടുക്കൽ പ്രക്രിയയിൽ സുരക്ഷയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ ഇത് എടുത്തുകാണിക്കുന്നു.

ഈ നേട്ടത്തെക്കുറിച്ച് സംസാരിച്ച ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ അഭിപ്രായപ്പെട്ടു, ''ഹോണ്ട കാർസ് ഇന്ത്യ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സുരക്ഷയാണ് പ്രധാനം. ഇന്ത്യൻ റോഡുകളിൽ 50,000 എഡിഎഎസ് സജ്ജീകരിച്ച വാഹനങ്ങൾ എന്ന നാഴികക്കല്ല് കൈവരിക്കുന്നത് എല്ലാവർക്കും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഈ നേട്ടം ഞങ്ങളുടെ ആഗോള സുരക്ഷാ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുക മാത്രമല്ല, നൂതന ഡ്രൈവർ സഹായ സാങ്കേതികവിദ്യകളോടുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന മുൻഗണനയും സ്വീകാര്യതയും പ്രകടമാക്കുന്നു. എല്ലാ ദിവസവും, സജീവവും നിഷ്ക്രിയവുമായ സുരക്ഷാ സവിശേഷതകൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലൂടെയും എല്ലാവർക്കും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെയും ഞങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു.''

സുരക്ഷാ നവീകരണത്തിന് തുടക്കമിട്ടുകൊണ്ട്, 2023-ൽ ഹോണ്ട സിറ്റിയിലൂടെ മാനുവൽ ട്രാൻസ്മിഷൻ (എംടി) വേരിയന്റുകളിൽ എഡിഎഎസ് അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ വാഹന നിർമ്മാതാക്കളായി എച്ച്സിഐഎൽ മാറി. നിലവിൽ ഹോണ്ട സിറ്റിയുടെ വി, വിഎക്സ്, സെഡ്എക്സ് ഗ്രേഡുകൾ, ഹോണ്ട എലിവേറ്റിന്റെ സെഡ്എക്സ് ഗ്രേഡ്, ഹോണ്ട അമേസിന്റെ സെഡ്എക്സ് ഗ്രേഡ് എന്നിവയെല്ലാം എംടി, സിവിടി എന്നിവയിലും ഹോണ്ട സിറ്റി ഇ:എച്ച്ഇവിയിൽ സ്റ്റാൻഡേർഡ് ഓഫറായും ഹോണ്ട സെൻസിങ് സജ്ജീകരിച്ചിരിക്കുന്നു.

ഹോണ്ട സെൻസിംഗിനെക്കുറിച്ച്:

ഹോണ്ട സെൻസിംഗ് ഒരു ആധുനിക ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) സാങ്കേതികവിദ്യയാണ്. ഇത് ഉയർന്ന പ്രകടനമുള്ള ഫ്രണ്ട് വൈഡ്-വ്യൂ ക്യാമറ ഉപയോഗിച്ച് വിദൂര ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് മുന്നിലുള്ള റോഡ് സ്കാൻ ചെയ്ത്, പകലും രാത്രിയും റോഡ് ലൈനുകൾ, റോഡ് അതിരുകൾ എന്നിവ തിരിച്ചറിയുകയും മറ്റ് വസ്തുക്കൾ (മുന്നിലെ മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ, കാൽനടയാത്രക്കാർ മുതലായവ) കണ്ടെത്തുകയും ചെയ്യുന്നു.

അപകട സാധ്യത കുറയ്ക്കുന്നതിന് ഈ സിസ്റ്റം ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും ചില സന്ദർഭങ്ങളിൽ, കൂട്ടിയിടിയുടെ തീവ്രത ഒഴിവാക്കാനോ കുറയ്ക്കാനോ ഇടപെടുകയും ചെയ്യുന്നു. കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (സിഎംബിഎസ്), അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ (എസിസി), റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ (ആർഡിഎം), ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം (എൽകെഎഎസ്), ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ (എൽസിഡിഎൻ), ഓട്ടോ ഹൈ-ബീം (എഎച്ച്ബി) എന്നിവയാണ് ഹോണ്ട സെൻസിംഗിന്റെ സിഗ്നേച്ചർ സവിശേഷതകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.