- Trending Now:
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) അതിൻറെ ജനപ്രിയ എസ്യുവിയായ ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷനും ഹോണ്ട എലവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും പുറത്തിറക്കി. പുതിയ ക്രിസ്റ്റൽ ബ്ലാക്ക് പേൾ നിറത്തിലാണ് ഈ എക്സ്ക്ലൂസീവ് എഡിഷനുകൾ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിൽ നിന്ന് ലഭിച്ച ജനപ്രിയ ആവശ്യം പരിഗണിച്ച് അവതരിപ്പിച്ച ഈ പ്രീമിയം ബ്ലാക്ക് എഡിഷനുകൾ ഹോണ്ടയിൽ നിന്ന് ധീരവും ആധുനികവും വ്യതിരിക്തവുമായി രൂപകൽപ്പന ചെയ്ത എസ്യുവി അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഉപകരിക്കും.
ഹോണ്ട എലിവേറ്റിന്റെ പുതിയ ബ്ലാക്ക് എഡിഷനുകളെക്കുറിച്ച് പരാമർശിക്കവേ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡൻറും സിഇഒയുമായ ശ്രീ തകുയ സുമുറ പറഞ്ഞു, ''വ്യത്യസ്തവും പ്രീമിയവും എക്സ്ക്ലൂസീവുമായ എസ്യുവി വേരിയന്റിനുള്ള ആവശ്യം ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ശക്തമായി ഉയർന്നു വന്നു. ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷനും സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും ധീരവും ആധുനികവുമാണ്, മാത്രമല്ല, ശൈലിയും പുതുമയും വിലമതിക്കുന്നവർക്ക് അതുല്യമായ ഓഫർ നൽകുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിനായി ഈ പതിപ്പുകൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, കൂടാതെ അവ എസ്യുവി വിഭാഗത്തിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസവുമുണ്ട്.''
കറുത്ത അലോയ് വീലുകളും നട്ടുകളും അവതരിപ്പിക്കുന്ന കറുത്ത എക്സ്റ്റീരിയറിലൂടെ പുതിയ എലിവേറ്റ് ബ്ലാക്ക് എഡിഷൻ റോഡിൽ ആരെയും ആകർഷിക്കുന്ന സാന്നിധ്യം പ്രകടിപ്പിക്കുന്നു. ഇതിന് ആകർഷകമായ രൂപം നൽകിക്കൊണ്ട്, മുകളിലെ ഗ്രില്ലിൽ ക്രോം അസന്റും സിൽവർ ഫിനിഷും ഫ്രണ്ട് ആൻഡ് റിയർ സ്കിഡ് ഗാർണിഷുകളും താഴത്തെ ഡോർ ഗാർണിഷും റൂഫ് റെയിലുകളും മുന്നോട്ട് വയ്ക്കുന്നു ഈ കാർ. മൊത്തത്തിലുള്ള ഡിസൈൻ സമകാലികവും പ്രീമിയം ലുക്കും പ്രദാനം ചെയ്യുന്നുതോടൊപ്പം പ്രത്യേക 'ബ്ലാക്ക് എഡിഷൻ' എംബ്ലത്തിലൂടെ എലിവേറ്റിനെ വേറിട്ടു നിർത്തുന്നു.
എക്സ്ക്ലൂസിവിറ്റിയെ അടുത്ത തലത്തിലിലേക്ക് കൊണ്ടുപോകുന്ന പുതിയ എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ* ആഡംബരത്തിൻറെയും വ്യതിരിക്തതയുടെയും ഉയർന്ന ബോധം നൽകുന്നു. ഓൾ-ബ്ലാക്ക് സ്റ്റൈലിംഗിന്റെ ആഡംബര ആകർഷണം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ ബ്ലാക്ക് അലോയ് വീലുകളും നട്ടുകളും ഉൾപ്പെടെ പൂർണ്ണമായും കറുത്ത പുറംഭാഗം അവതരിപ്പിക്കുന്നു. ഫ്രണ്ട് അപ്പർ ഗ്രിൽ, ഫ്രണ്ട് ആൻഡ് റിയർ സ്കിഡ് ഗാർണിഷുകൾ, റൂഫ് റെയിലുകൾ, ഡോർ ലോവർ ഗാർണിഷ് എന്നിവയും കറുപ്പ് നിറത്തിലാണ്. ഫ്രണ്ട് ഫെൻഡറിൽ അഭിമാനപൂർവ്വം ഒരു അധിക 'സിഗ്നേച്ചർ എഡിഷൻ' എംബ്ലവും അവതരിപ്പിക്കുന്നു അത്.
രണ്ട് എഡിഷനുകളും ഉയർന്ന തലത്തിലുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ തീം അഭിമാനിക്കുന്നുതിലൂടെ വാഹനത്തിൻറെ പ്രീമിയം ആകർഷണം വർദ്ധിപ്പിക്കുന്നു. ബ്ലാക്ക് എഡിഷനും സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, ബ്ലാക്ക് ഡോർ പാഡുകൾ, പിവിസിയിൽ പൊതിഞ്ഞ ആംറെസ്റ്റുകൾ എന്നിവയോടൊപ്പം സൗകര്യത്തിന്റെയും ശൈലിയുടെയും തടസ്സമില്ലാത്ത സംയോജനത്തോടെ ഡ്രൈവിംഗ് അനുഭവം ഉയർത്താൻ രൂപകൽപ്പന ചെയ്ത ഓൾ-ബ്ലാക്ക് ഡാഷ്ബോർഡ് നൽകുന്നു.
സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ റിഥമിക് 7 കളർ ആംബിയന്റ് ലൈറ്റിംഗിലൂടെ കാബിൻ അനുഭവം മെച്ചപ്പെടുത്തുമ്പോൾ അത് ആധുനികവും ആഡംബരപൂർണ്ണവുമായ അനുഭവം നൽകുന്നു.
എലിവേറ്റ് ബ്ലാക്ക് എഡിഷനും സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും മികച്ച സെഡ് എക്സ് ഗ്രേഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഉപഭോക്താക്കൾക്ക് ബോൾഡ്, സ്ലീക്ക് ഓൾ-ബ്ലാക്ക് സ്റ്റൈലിംഗിനൊപ്പം ഹൈ-എൻഡ് ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. മാനുവൽ, സിവിടി ട്രാൻസ്മിഷൻ ഓപ്ഷനുകളോട് കൂടിയ ഹോണ്ടയുടെ പ്രശസ്തമായ 1.5 ലിറ്റർ ഐ -വിടെക് പെട്രോൾ എഞ്ചിനാണ് രണ്ട് പതിപ്പുകളും നൽകുന്നത്.
ഇന്ത്യയിലുടനീളമുള്ള ഹോണ്ട ഡീലർഷിപ്പുകളിൽ ഇന്ന് മുതൽ ഉപഭോക്താക്കൾക്ക് ബ്ലാക്ക് എഡിഷനുകളുടെ ബുക്കിംഗ് ആരംഭിക്കാം. ബ്ലാക്ക് എഡിഷനുകളുടെ സി വി ടി വേരിയന്റിന്റെ ഡെലിവറി ജനുവരി 25 മുതൽ ആരംഭിക്കും, അതിൻറെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾ ഫെബ്രുവരി 25 മുതൽ ഡെലിവറിക്ക് ലഭ്യമാകും.
വില രൂപയിൽ :
*സിഗ്നേച്ചർ ബ്ലാക്ക് എഡിഷനിലെ മെച്ചപ്പെടുത്തലുകൾ ഉപഭോക്തൃ മുൻഗണനകളിളെ പ്രത്യേകമായ അഭിരുചിക്കനുസരിച്ച് എലവേറ്റിന്റെ സ്റ്റാൻഡേർഡ് ബ്ലാക്ക് എഡിഷനിൽ സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ ആക്സസറി പാക്കേജായി ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.