- Trending Now:
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്സിഐഎൽ) ആഗോള എസ്യുവി മോഡലായ ഹോണ്ട എലിവേറ്റിന്റെ മൊത്തം വിൽപ്പന ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ടു. കമ്പനിയുടെ ആഭ്യന്തര, അന്തർദേശീയ വിപണികളിലെ വിജയത്തിന്റെ ഫലമാണ് ഇത്. നിലവിൽ രാജസ്ഥാനിലെ തപുകരയിലുള്ള എച്ച്സിഐഎല്ലിന്റെ നിർമ്മാണ പ്ലാന്റിൽ ഇന്ത്യയിൽ മാത്രമായി നിർമ്മിക്കപ്പെടുന്ന ഒന്നാണ് എലിവേറ്റ്. ജനുവരി 2025 വരെ കമ്പനി എലിവേറ്റിന്റെ 53,326 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിക്കുകയും ജപ്പാൻ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ഭൂട്ടാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് 47,653 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തു.
2023 സെപ്റ്റംബറിൽ ഇന്ത്യയിൽ ആദ്യമായി പുറത്തിറങ്ങിയ എലിവേറ്റ്, വളരെ പെട്ടെന്ന് തന്നെ എച്ച്സിഐഎല്ലിന്റെ ശക്തമായ ബിസിനസ് സ്തംഭമായി മാറി. മുൻനിര മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള കാർ ഓഫ് ദി ഇയർ, വ്യൂവേഴ്സ് ചോയ്സ് കാർ, എസ്യുവി ഓഫ് ദി ഇയർ തുടങ്ങിയ പുരസ്കാരങ്ങൾ ഉൾപ്പെടെ 20-ലധികം അഭിമാനകരമായ ഓട്ടോമൊബൈൽ വ്യവസായ അവാർഡുകൾ തൂത്തുവാരി ഈ പുതിയ വാഗ്ദാനം കടുത്ത മത്സരമുള്ള ആഭ്യന്തര എസ്യുവി വിപണിയിൽ വിജയകരമായി സ്ഥാനം പിടിച്ചുപറ്റി. ശക്തമായ ഉപഭോക്തൃ അടിത്തറ നേടിയെടുത്ത ഈ കാറിനെ നിലവിലുള്ള ഉപഭോക്താക്കൾ ഉയർന്ന തോതിൽ ശുപാർശയും ചെയ്യുന്നു.
ഇന്ത്യയിൽ നിന്ന് ആദ്യമായി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ മോഡലാണ് എലിവേറ്റ്. ഇത് ആഗോളതലത്തിൽ ആധിപത്യം വർദ്ധിപ്പിക്കുകയും ഇന്ത്യയിലെ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് ആഗോള നിലവാരമുള്ള കാറുകൾ നിർമ്മിക്കാനുള്ള എച്ച്സിഐഎല്ലിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്തു. എച്ച്സിഐഎല്ലിന്റെ ഏറ്റവും വലിയ കയറ്റുമതി സംഭാവന മോഡലാണ് എലിവേറ്റ്. 2023-24 സാമ്പത്തിക വർഷത്തിൽ ഹോണ്ട എലിവേറ്റിന്റെ കയറ്റുമതി ആരംഭിച്ചതിനുശേഷം, 2023-24 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 24-ജനുവരി 25 കാലയളവിൽ) കയറ്റുമതി ബിസിനസ്സ് 65%-വും ഈ സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 24-ജനുവരി 25 കാലയളവിൽ) 92%-ത്തിലധികവും വളർത്താൻ ഇത് കമ്പനിയെ സഹായിച്ചു.
ഈ നേട്ടത്തെക്കുറിച്ച് സംസാരിച്ച ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിഡന്റ് ശ്രീ. കുനാൽ ബെൽ പറഞ്ഞു, 'എലിവേറ്റിന്റെ വിൽപ്പന ഒരു ലക്ഷം എന്ന നാഴികക്കല്ല് താണ്ടിയത് നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്. ഇന്ത്യയുടെ ആഭ്യന്തര എസ്യുവി വിപണിയിൽ ഹോണ്ടയുടെ സാന്നിധ്യവും ഇന്ത്യയിൽ നിന്നുള്ള ശക്തമായ കയറ്റുമതി ബിസിനസും ഉറപ്പിച്ചു ഈ നേട്ടം. ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ഈ മോഡൽ അതിന്റെ ധീരമായ സ്റ്റൈലിംഗ്, സുഖപ്രദമായ ഇൻ-കാബിൻ അനുഭവം, അസാധാരണമായ 'ഫൺ ടു ഡ്രൈവ്' ഡൈനാമിക്സ്, നൂതന സുരക്ഷാ പാക്കേജ് എന്നിവയിലൂടെ പ്രായഭേദമന്യേ എല്ലാ ഉപഭോക്താക്കളുടെയും ഇടയിൽ അസാധാരണമായ ആരാധനയും സ്വീകാര്യതയും നേടിയിട്ടുണ്ട്. ജപ്പാനിലേക്കുള്ള എലിവേറ്റിന്റെ കയറ്റുമതി അതിന്റെ ആഗോള വ്യാപ്തി വർദ്ധിപ്പിക്കുക മാത്രമല്ല, ഞങ്ങളുടെ ഇന്ത്യൻ നിർമ്മാണ വൈദഗ്ധ്യവും ആഗോള മത്സരശേഷിയും ശക്തിപ്പെടുത്തുകയും ചെയ്തു. ബ്രാൻഡിനോട് അവർ കാണിച്ച സ്നേഹത്തിനും വിശ്വാസത്തിനും എലിവേറ്റിനെ അവരുടെ വിശ്വസ്ത പങ്കാളിയായി തെരഞ്ഞെടുത്തതിനും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.'
'അർബൻ ഫ്രീസ്റ്റൈലർ' എന്ന മഹത്തായ ആശയത്തിൽ വികസിപ്പിച്ചെടുത്ത എലിവേറ്റ്, സജീവമായ ജീവിതശൈലിയും ആഗോള ചിന്തകളുമുള്ള ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ അത്യാധുനിക സൗന്ദര്യശാസ്ത്രവും പ്രവർത്തനക്ഷമതയും സംയോജിപ്പിച്ച് നഗരപരിധിക്കുള്ളിലും പുറത്തും സാഹസികതയ്ക്ക് തയ്യാറായ കാഴ്ചയിൽ അതിശയകരവും അവിശ്വസനീയമാംവിധം വൈവിധ്യമാർന്നതും സുഖകരവും രസകരവുമായ ഒരു എസ്യുവി സൃഷ്ടിക്കുകയും ചെയ്യുന്നു. പുതുപുത്തൻ എലിവേറ്റിൽ ഹോണ്ടയുടെ ആഗോള നിലവാരത്തിലുള്ള സുരക്ഷാ വാഗ്ദാനം ഉൾക്കൊള്ളുന്നു. നൂതനമായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം - ഹോണ്ട സെൻസിംഗ് ഉൾപ്പെടെയുള്ള സജീവവും നിഷ്ക്രിയവുമായ നൂതന സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുന്നു ഇവയിൽ. ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്നതിനായി എച്ച്സിഐഎൽ എലിവേറ്റിന്റെ അപെക്സ് എഡിഷനും ബ്ലാക്ക് എഡിഷനും അവതരിപ്പിച്ചു. ഇവയ്ക്ക് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. എലിവേറ്റ് ഇ20 (20% എത്തനോൾ മിശ്രിത) പെട്രോൾ അനുസൃതമാണ്. സുസ്ഥിര സഞ്ചാരത്തോടുള്ള ഹോണ്ടയുടെ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുകയും ഹരിതവും വൃത്തിയുള്ളതുമായ ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
എലിവേറ്റിന്റെ ഇന്ത്യയിലെ ആഭ്യന്തര വിൽപ്പനയും ഉപഭോക്തൃ മുൻഗണനകളും ഉയർത്തുന്ന പ്രധാന പ്രവണതകൾ
ഇന്ത്യയിലെ മുൻ നിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യാ ലിമിറ്റഡ് (എച്ച് സി ഐ എൽ) ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോണ്ടയുടെ യാത്രാ കാർ മോഡലുകളും സാങ്കേതികവിദ്യകളും നൽകുക എന്നുള്ള ലക്ഷ്യംവച്ച് 1995 ഡിസംബറിൽ ആരംഭിച്ചതാണ്. യുപിയിലെ ഗ്രേറ്റർ നോയിഡയിൽ കോർപ്പറേറ്റ് ഓഫീസുള്ള എച്ച്സിഐഎല്ലിന്റെ അത്യന്താധുനിക നിർമ്മാണ സംവിധാനം രാജസ്ഥാനിലെ ആൽവാർ ജില്ലയിലുള്ള തപൂക്കരയിൽ സ്ഥിതി ചെയ്യുന്നു.
ദീർഘകാലം നിലനിൽക്കുക, വിശ്വാസ്യത, സുരക്ഷ, ഇന്ധനക്ഷമത എന്നീ വ്യവസ്ഥാപിത ഗുണനിലവാരങ്ങൾക്ക് പുറമെ അത്യാധുനിക രൂപകൽപ്പന, സാങ്കേതികവിദ്യ എന്നിവയുമായി അതിശക്തമാം വിധം സമ്മേളിച്ചു നിൽക്കുന്നു ഹോണ്ട മോഡലുകൾ. രാജ്യത്തിന്റെ മുക്കിലും മൂലയിലും പരന്നുകിടക്കുന്ന അതിശക്തമായ വിൽപ്പന, വിതരണ ശൃംഖലയാണ് കമ്പനിക്കുള്ളത്.
പുതിയ കാർ ബിസിനസ്സിനു പുറമേ ഹോണ്ട ഓട്ടോ ടെറസ് എന്ന സ്ഥാപനത്തിലൂടെ മുൻ ഉടമസ്ഥതയിലുള്ള കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച വേദിയും ഒരുക്കുന്നു. ഹോണ്ട സർട്ടിഫൈ ചെയ്ത മുൻ ഉടമസ്ഥതയിലുള്ള കാറുകൾ നിലവാരവും മനസമാധാനവും ഉറപ്പ് നൽകി കൊണ്ട് രാജ്യത്തുടനീളമുള്ള മുൻ ഉടമസ്ഥതിയിലുള്ള കാറുകളുടെ വളർന്നു കൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന ഉപയോക്താക്കൾക്ക് സേവനം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.