- Trending Now:
ന്യൂഡൽഹി: ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ പുതിയ അപെക്സ് എഡിഷൻ അവതരിപ്പിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. ഹോണ്ട സിറ്റിയുടെ വി, വി.എക്സ് ഗ്രേഡുകളെ അടിസ്ഥാനമാക്കി മാനുവൽ ട്രാൻസ്മിഷൻ (എംടി), കണ്ടിന്യുവസ്ലി വേരിയബിൾ ട്രാൻസ്മിഷൻ (സിവിടി) എന്നിവയിൽ അപെക്സ് എഡിഷൻ ലഭിക്കും.
1998ൽ ഇന്ത്യൻ റോഡുകളിൽ അവതരിപ്പിച്ചത് മുതൽ ഏറ്റവുമേറെക്കാലമായി ഇടംപിടിച്ചിട്ടുള്ള നെയിം പ്ലേറ്റായ ഹോണ്ട സിറ്റി, വിവിധങ്ങളായ രൂപകൽപ്പനാ പരിണാമങ്ങളിലും സാങ്കേതിക നവീകരണങ്ങളിലും ഉപഭോക്താക്കളുടെ മനം കവർന്ന വാഹനമാണ്. സിറ്റിയുടെ സ്റ്റൈലിഷും സുഖകരവുമായ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയും വി, വി.എക്സ് ഗ്രേഡുകൾക്ക് കൂടുതൽ മൂല്യം പകർന്നുമെത്തുന്ന അപെക്സ് എഡിഷൻ എല്ലാ കളർ ഓപ്ഷനുകളിലും ലഭ്യമാക്കുന്നത് നവീകരണങ്ങളുടെ പുതിയ പ്രീമിയം പാക്കേജാണ്.
ഇന്ത്യയിലെ ഏറ്റവും വിജയകരമായ ബ്രാൻഡാണ് ഹോണ്ട സിറ്റി എന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹ്ൽ പറഞ്ഞു. 'ഹോണ്ട കാർസിന്റെ അഭിമാനസ്തംഭമായ ഹോണ്ട സിറ്റി ഓരോ വർഷവും ഉപഭോക്താക്കൾ കൂടുതലായി തിരഞ്ഞെടുക്കുന്നു. കൂടുതൽ മികവുറ്റതായ പ്രീമീയം പാക്കേജാണ് അപെക്സ് എഡിഷനിൽ ഉപഭോക്താക്കൾക്ക് ഞങ്ങൾ ഉറപ്പു നൽകുന്നത്. ഉപഭോക്താക്കൾ ഹൃദയംഗമമായി സ്വീകരിക്കാനിരിക്കുന്ന അപെക്സ് എഡിഷനിലൂടെ കൂടുതൽ പേരെ ഹോണ്ട കുടുംബത്തിലേക്ക് അണിചേർക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.'
ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന താൽപര്യങ്ങൾക്ക് അനുസൃതമായി വി, വി.എക്സ് ഗ്രേഡുകളിലുള്ള ഹോണ്ട സിറ്റി അപെക്സ് എഡിഷൻ ആക്സസറി പാക്കേജ് നിശ്ചിത കാലയളവിലേക്കായി ലഭിക്കും.
വില നിലവാരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.