Sections

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സിബി300എഫ് ഫ്ളെക്സ്ഫ്യൂവൽ അവതരിപ്പിച്ചു

Tuesday, Oct 22, 2024
Reported By Admin
Honda CB300F Flex-Fuel Motorcycle - India's First 300cc Flex-Fuel Bike

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്ളെക്സ്ഫ്യൂവൽ മോട്ടോർസൈക്കിളായ സിബി300എഫ് ഫ്ളെക്സ്ഫ്യൂവൽ മോഡൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ). പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ മോഡൽ ഒരൊറ്റ വേരിയൻറിലും സ്പോർട്സ് റെഡ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലും ലഭ്യമാകും. 1,70,000 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. ബുക്കിങ് തുടങ്ങി, 2024 ഒക്ടോബർ അവസാന വാരം മുതൽ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട ബിഗ്വിങ് ഡീലർഷിപ്പുകളിലും സിബി300എഫ് ഫ്ളെക്സ്ഫ്യൂവൽ ലഭ്യമാകും.

ഇ85 ഇന്ധനം (85% എഥനോൾ, 15% ഗ്യാസോലിൻ) വരെ വഴങ്ങുന്ന 293.52 സിസി, ഓയിൽകൂൾഡ്, 4 സ്ട്രോക്ക് എഞ്ചിനാണ് സിബി300എഫ് ഫ്ളെക്സ് ഫ്യൂവലിൻറെ കരുത്ത്. ഇത് 18.3 കി.വാട്ട് പവറും 25.9 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. റൈഡ് കൂടുതൽ സുഗമമാക്കാനും സുരക്ഷക്കുമായി 6 സ്പീഡ് ഗിയർബോക്സ്, അസിസ്റ്റ് സ്ലിപ്പർ ക്ലച്ച്, ഡ്യുവൽചാനൽ എബിഎസ്, ഹോണ്ടയുടെ സെലക്ടബിൾ ടോർക്ക് കൺട്രോൾ (എച്ച്എസ്ടിസി), ഗോൾഡൻ കളർയുഎസ്ഡി ഫ്രണ്ട് ഫോർക്ക്സ, 5സ്റ്റെപ്പ് ഏഅഡ്ജസ്റ്റബിൾ റിയർ മോണോ ഷോക്ക് സസ്പെൻഷൻ എന്നീ ഫീച്ചറുകളും സിബി300എഫ് ഫ്ളെക്സ് ഫ്യൂവലിലുണ്ട്. ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻറ്, ഓൾഎൽഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകൾ.

2050ഓടെ എല്ലാ ഉത്പന്നങ്ങൾക്കും കോർപ്പറേറ്റ് പ്രവർത്തനങ്ങൾക്കും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ഹോണ്ടയിൽ ലക്ഷ്യമിടുന്നതെന്നും, സുസ്ഥിര ഉൽപന്ന നവീകരണത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് സിബി300എഫ് ഫ്ളെക്സ് ഫ്യൂവൽ എഡിഷൻ അവതരിപ്പിച്ചതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പ്രസിഡൻറും, സിഇഒയും, മാനേജിങ് ഡയറക്ടറുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പുതിയ മോഡൽ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണിയിൽ പുതിയ ഓപ്ഷൻ കൊണ്ടുവരുന്നതിലും പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലും തങ്ങൾ സന്തുഷ്ടരാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.