- Trending Now:
ന്യൂ ഡൽഹി: പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ), ഹോണ്ട എലിവേറ്റ്, ഹോണ്ട സിറ്റി ഇ:എച്ച്ഇവി, ഹോണ്ട സിറ്റി, ഹോണ്ട അമേസ് എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എല്ലാ മോഡലുകൾക്കും ഇ20 (20% എത്തനോൾ മിശ്രിതം) പെട്രോൾ കംപ്ലയൻസ് സർട്ടിഫിക്കേഷൻ നേടിയതായി പ്രഖ്യാപിച്ചു. 2025 ജനുവരിയിൽ രണ്ടാം തലമുറ ഹോണ്ട അമേസിന് ലഭിച്ച ഇ20 കംപ്ലയന്റ് സർട്ടിഫിക്കേഷനും ഇതിൽ ഉൾപ്പെടുന്നു.
2025 ഏപ്രിൽ 1-നും അതിനുശേഷവും നിർമ്മിക്കുന്ന ഹൈബ്രിഡുകൾ ഉൾപ്പെടെ പോസിറ്റീവ് ഇഗ്നിഷൻ എഞ്ചിനുകളുള്ള എല്ലാ ഗ്യാസോലിൻ ഇന്ധന മോണോ ഫ്യൂവൽ, ബൈ-ഫ്യൂവൽ വാഹനങ്ങളും നിലവിലുള്ള എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് എത്തനോൾ (ഇ20) ഇന്ധനം ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് ഇന്ത്യാ ഗവൺമെന്റ് നിർബന്ധമാക്കിയിട്ടുണ്ട്.
2009 ജനുവരി 1 മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ ഹോണ്ട കാറുകളും ഇ20 മെറ്റീരിയലുമായി പൊരുത്തപ്പെടുന്നതാണ്. ഈട് സംബന്ധിച്ച ആശങ്കകളോ കാറിന്റെ ഒരു ഭാഗവും മാറ്റുകയോ ചെയ്യാതെ ഉപഭോക്താക്കൾക്ക് നിലവിലുള്ള ഹോണ്ട കാറുകളിൽ ഇ20 പെട്രോൾ ഉപയോഗിക്കാം.
ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു, 'സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ ഹോണ്ട കാർസ് പ്രതിജ്ഞാബദ്ധരാണ്. 2009 ജനുവരി മുതൽ ഞങ്ങളുടെ എല്ലാ കാറുകളും ഇ20 മെറ്റീരിയലുമായി പൊരുത്തപ്പെടുന്നുണ്ട്. ഇത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് യാതൊരു മാറ്റങ്ങളുമില്ലാതെ പരിസ്ഥിതി സൗഹൃദ ഇ20 ഇന്ധനം തടസ്സമില്ലാതെ സ്വീകരിക്കാൻ പ്രാപ്തമാക്കുന്നു. ഇന്ത്യയിലൊട്ടാകെ ഇ20 ഇന്ധനം അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഞങ്ങളുടെ നിലവിലുള്ള എല്ലാ മോഡലുകൾക്കുമുള്ള ഏറ്റവും പുതിയ കംപ്ലയൻസ് സർട്ടിഫിക്കേഷൻ, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ നടപ്പിലാക്കുക എന്ന ഇന്ത്യാ ഗവൺമെന്റിന്റെ ലക്ഷ്യവുമായി യോജിക്കുന്നു.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.