- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗമായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) എറണാകുളം കളമശ്ശേരിയിൽ പുതിയ ഹോണ്ട ബിഗ്വിങ് ഷോറൂം ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അത്യാധുനിക കേന്ദ്രം, മികവ് ആവശ്യപ്പെടുന്ന റൈഡറുകൾക്ക് അനുയോജ്യമായ ലോകോത്തര അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഇതോടെ രാജ്യമൊട്ടാകെ 140ലധികം ബിഗ് വിങ് ടച്ച് പോയിന്റുകളിൽ ഉപഭോക്താക്കൾക്ക് അതുല്യ അനുഭവം ലഭിക്കും. കളമശ്ശേരി ദേശീപാതയിൽ മെട്രോ പില്ലർ 298ന് സമീപമായാണ് പുതിയ ഷോറൂം.
ബ്ലാക്ക് ആൻഡ് വൈറ്റ് മോണോക്രോമാറ്റിക് പ്രമേയത്തിൽ അലങ്കരിച്ച ബിഗ്വിങ് വാഹനങ്ങളെ അതിന്റെ പൂർണ ആഢംബരത്തോടെയാണ് പ്രദർശിപ്പിക്കുന്നത്. ഉപഭോക്താവിന്റെ ഉത്പന്നവുമായും ആക്സസറികളുമായും ബന്ധപ്പെട്ട സംശയങ്ങൾ ബിഗ്വിങിലെ മികച്ച പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് പരിഹരിക്കുന്നത്. തിരയൽ മുതൽ വാങ്ങൽ വരെയുള്ള കാര്യങ്ങൾ എളുപ്പമാക്കുന്നതിന് വിശദമായ എല്ലാ വിവരങ്ങളോടും കൂടിയ വെബ്സൈറ്റും (www.HondaBigWing.in) ലഭ്യമാണ്. വെബ്സൈറ്റിലെ ഓൺലൈൻ ബുക്കിങ് ഓപ്ഷൻ ഉപയോക്താക്കൾക്ക് വിരൽത്തുമ്പിൽ തന്നെ, വേഗത്തിലും തടസമില്ലാത്തതും സുതാര്യവുമായ ബുക്കിങ് അനുഭവം ഉറപ്പാക്കും. ഉപഭോക്താക്കളുടെ തത്സമയ പ്രതികരണങ്ങൾ അറിയുന്നതിന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഹോണ്ട ബിഗ്വിങ് സജീവമാണ്. ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കിക്കൊണ്ട്, https://virtualshowroom.hondabigwing.in എന്ന വെർച്വൽ പ്ലാറ്റ്ഫോമിലൂടെ മോട്ടോർസൈക്കിൾ ലൈനപ്പ്, റൈഡിങ് ഗിയർ, ആക്സസറികൾ എന്നിവ വിശദമായി അറിയാനും സൗകര്യമുണ്ട്.
വലിയ മെട്രോകളിൽ ബിഗ്വിങ് ടോപ്പ്ലൈനും, മറ്റു ആവശ്യ കേന്ദ്രങ്ങളിൽ ബിഗ്വിങുമാണ് ഹോണ്ടയുടെ പ്രീമിയം മോട്ടോർസൈക്കിൾ റീട്ടെയിൽ സംവിധാനത്തെ നയിക്കുന്നത്. ബ്രാൻഡിന്റെ 200 സിസി മുതൽ 1800 സിസി വരെയുള്ള ഹോണ്ടയുടെ സമ്പൂർണ പ്രീമിയം മോട്ടോർസൈക്കിളുകൾ ഉൾക്കൊള്ളുന്നതാണ് ഹോണ്ട ബിഗ്വിങ് ടോപ്പ്ലൈൻ. ഹോണ്ടയുടെ 200 സിസി മുതൽ 500 സിസി വരെയുള്ള മിഡ്സൈസ് മോട്ടോർ സൈക്കിളുകളാണ് ബിഗ്വിങ് ഔട്ട്ലൈറ്റുകളിലുള്ളത്. അടുത്തിടെ ഹോണ്ട പുറത്തിറക്കിയ സിബി300എഫ് ഫ്ളെക്സ്-ഫ്യൂവൽ ഉൾപ്പെടെ ബിഗ്വിങ് ഷോറൂമുകളിൽ ലഭിക്കും. ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്ളെക്സ്-ഫ്യൂവൽ മോട്ടോർസൈക്കിളാണിത്. 293.52 സിസി, ഓയിൽകൂൾഡ്, 4 സ്ട്രോക്ക് എഞ്ചിനാണ് സിബി300എഫ് ഫ്ളെക്സ്-ഫ്യൂവലിന്റെ കരുത്ത്. 1,70,000 രൂപയാണ് ഡൽഹി എക്സ്ഷോറൂം വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.