- Trending Now:
ഹോമിയോപ്പതി വകുപ്പ് ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളിൽ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമിനം നടത്തുന്നു. എൻസിപി, സിസിപി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 11 ന് രാവിലെ 10. 30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) അഭിമുഖത്തിന് എത്തണം.
ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006449.
ഇടുക്കി സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മുൻ പരിചയം അഭികാമ്യം. താല്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം ജൂലൈ 9 രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862- 232477 ,04862-233250
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 25 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കണം. മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം - 695001. എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. swak.kerala@gmail.com എന്ന മെയിലിലും അപേക്ഷ നൽകാം. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.in, www.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ഫോൺ : 0471-2326264.
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനായി ജൂലൈ 22ന് രാവിലെ ന് കോളജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങൾ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ 22 ന് രാവിലെ 10.30 ന് ഹാജരാകണം.
എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത- എം ബി ബി എസ്, ട്രാവൻകൂർ -കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെയുള്ള അപേക്ഷ ജൂലൈ 15ന് വൈകിട്ട് നാലിനകം എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0480 2701045.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ജൂലൈ 10ന് കൂടിക്കാഴ്ച നടക്കും. കെമിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ജൂലൈ 11നും മെക്കാനിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ജൂലൈ 12 നും കെമിക്കൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് ജൂലൈ 22 നും കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭിക്കും. ഫോൺ: 0487 2334144.
കോട്ടയം: പുതുപ്പള്ളി പ്രാഥമി കാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജൂലൈ 11 ന് രാവിലെ 11 ന് അഭിമുഖം നടത്തും. വിദ്യാഭ്യാസയോഗ്യത: ബി.എസ്.സി. എം.എൽ.ടി/ഡി. എം.എൽ.ടി. (പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനൻ നിർബന്ധം. പ്രായപരിധി 40 വയസ്. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഐഡി എന്നിവയുമായി പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ:0481-2353250.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.