പല്ലിലെ മഞ്ഞ നിറം പലർക്കും വലിയ പ്രശ്നമാണ്. മഞ്ഞ നിറം മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടിലെ ചില പൊടിക്കൈകൾ ഉപയോഗിച്ച് പല്ലിലെ മഞ്ഞ നിറം എങ്ങനെ മാറ്റാമെന്ന് നോക്കാം.
- ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം. രാവിലെയും വൈകുന്നേരവും ഇങ്ങനെ പേസ്റ്റ് ഉണ്ടാക്കി പല്ല് തേയ്ക്കുമ്പോൾ പല്ലിന്റെ കറമാറും എന്ന് മാത്രമല്ല, പല്ലുകൾക്ക് തിളക്കവും ലഭിക്കും.
- രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗിരി 200 മില്ലി വെള്ളത്തിൽ കലർത്തി മൗത്ത് വാഷ് ഉണ്ടാകുക. 30 സെക്കൻഡ് ഈ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. ഇത് പല്ലിന് നിറം നൽകാനും ദന്തശുചിത്വത്തിനും സഹായിക്കും.
- പല്ല് തേയ്ക്കാൻ എടുക്കുന്ന ടൂത്ത്പേസ്റ്റിന്റെ ഒപ്പം അല്പം ഉപ്പ് കൂടി ചേർത്ത് തേച്ച് നോക്കൂ നല്ല വ്യത്യാസം കാണാം.
- ക്യാരറ്റ് നീര് കൊണ്ട് രാവിലെയും രാത്രിയും പല്ല് തേയ്ക്കാം. കുറച്ച് ദിവസങ്ങൾ തുടർച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ പല്ലിന്റെ മഞ്ഞ നിറം മാറി വരുന്നതായി നിങ്ങൾക്ക് കാണാം. പല്ലിന്റെ നിറം കൂട്ടാൻ മാത്രമല്ല, പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും ക്യാരറ്റ് അത്യുത്തമമാണ്.
- ആര്യവേപ്പിലയ്ക്ക് പല ആരോഗ്യഗുണങ്ങളും ചർമ ഗുണങ്ങളുമുണ്ട്. ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലുകളിലെ മഞ്ഞ നിറം മാറ്റി കൂടുതൽ വെണ്മ നൽകാൻ സഹായിക്കും.
- ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും. അത് പോലെ തന്നെയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് വായ കഴുകുന്നത് വായ്നാറ്റം അകറ്റാനും പല്ലിന് വെള്ള നിറം കിട്ടാനും നല്ലതാണ്.
- പഴത്തോൽ ഇതിന് പറ്റിയ വഴിയാണ്. പഴത്തോലിന്റെ ഉൾഭാഗം കൊണ്ട് പല്ല് തേയ്ക്കുന്നത്, പല്ലിൽ ഇത് അൽപനേരം ഉരസുന്നത് ഗുണം നൽകും. മഞ്ഞപ്പല്ല് വെളുപ്പാക്കാൻ സഹായിക്കും.
- പല്ലുകളിലെ കറയും നിറവ്യത്യാസവുമെല്ലാം കുറയ്ക്കാൻ ബേക്കിങ്ങ് സോഡയ്ക്ക് സാധിക്കും. ഇതുകൂടാതെ ബേക്കിംഗ് സോഡയുടെ ആൽക്കലൈൻ സ്വഭാവം വായിൽ ബാക്ടീരിയയുടെ വളർച്ച തടയുകയും ചെയ്യുന്നു.ടൂത്ത്പേസ്റ്റിന് പകരം ഒരു സ്പൂൺ ബേക്കിംഗ് സോഡ രണ്ട് സ്പൂൺ വെള്ളത്തിൽ ലയിപ്പിച്ച ശേഷം ഈ മിശ്രിതം കൊണ്ട് പല്ലുകൾ തേക്കുക. ഇത് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ചെയ്യാവുന്നതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
വായ് പുണ്ണ്: കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.