പല വീടുകളിലുമുള്ള പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഈച്ചകളുടെ ശല്യം.മനുഷ്യനെ ശാരീരികമായി ഉപദ്രവിക്കാറില്ല, എന്നാൽ സാംക്രമിക രോഗങ്ങൾ പടരുന്നതിൽ വലിയ പങ്ക് ഇവർക്കുണ്ട്.ഈച്ചയെ തുരത്താൻ നമുക്ക് വീട്ടിൽ എന്തൊക്കെ പൊടികൈകൾ ചെയ്യാം എന്ന് നമുക്ക് നോക്കാം
- അടുക്കളയിലെ മാലിന്യമാണ് ഈച്ചയെ കൂടുതൽ ആകർഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാലിന്യങ്ങളുടെ മുകളിൽ കുറച്ചു ഡെറ്റോൾ ഒഴിക്കുന്നത് വളരെ നല്ലതാണ്.
- കർപൂരം പൊടിച്ച് വിതറുന്നതോ ഇല്ലെങ്കിൽ കർപ്പൂരം ലയിപ്പിച്ച വെള്ളം കൊണ്ട് മേശയും അടുക്കള സ്ലാബുകൾ തുടയ്ക്കുന്നതും ഈച്ചയുടെ ശല്യം കുറയ്ക്കാൻ സഹായിക്കും.
- വീട്ടുമുറ്റങ്ങളിൽ സുലഭമായി ലഭിക്കുന്ന തുളസി തിളപ്പിച്ച വെള്ളം വീടിനു ചുറ്റും തളിക്കുന്നതും ഈച്ച കുറയ്ക്കാൻ സഹായിക്കും. തുളസി അരച്ച് പേസ്റ്റ് ആക്കി ഓരോ ഭാഗങ്ങളിലായി വയ്ക്കുന്നതും ഈച്ചയുടെ ശല്യം കുറയ്ക്കാൻ സഹായിക്കും.
- ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഉപ്പു മിക്സ് ചെയ്ത് ഇത് വീടിന്റെ വീട്ടിനുള്ളിലും പരിസരത്തും ഈച്ച വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. ഉപ്പിന്റെ ലവണ അംശം ഈച്ചകളെ അകറ്റി നിർത്തും.
- നാരങ്ങ പകുതിയായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ നാരങ്ങായുടെയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകി വയ്ക്കുക. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇത് കൊണ്ടുപോയി വയ്ക്കുക. ഇതിൻറെ രൂക്ഷ സുഗന്ധം ഈച്ചകളെ അകറ്റി നിർത്തും. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ പതിവായി കുറച്ചുനാൾ ഉപയോഗിച്ചാൽ പിന്നെ ഈ പ്രശ്നമുണ്ടാവില്ല.
- ഓറഞ്ച് തൊലി നനച്ച് തുണികളിൽ കെട്ടി ഈച്ചയുടെ ശല്യം ഉള്ള ഭാഗങ്ങളിൽ കെട്ടിയിടുക. ഈച്ചകളെ ഓടിക്കാൻ വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇത്.
- ഉപ്പും മഞ്ഞളും മിക്സ് ചെയ്ത വെള്ളം വീട്ടിനകത്ത് തളിക്കുന്നത് ഈച്ചയുടെ ശല്യം കുറയ്ക്കാൻ സഹായിക്കും.
- വെളിച്ചത്തോട് ആകർഷിക്കപ്പെടുന്നവയാണ് ഈച്ചകളെല്ലാം. ഇരുണ്ട ഭാഗത്തേക്ക് ഇവയധികം കടന്നുവരില്ല. പറ്റാവുന്ന അവസരങ്ങളിലെല്ലാം മുറിയിൽ പ്രകാശം കുറയ്ക്കുക, ഈച്ചകളുടെ വരവ് ഒരു പരിധിവരെ കുറയ്ക്കാനാകും.
- യൂക്കാലിപ്റ്റസ് തൈലത്തിന്റെ രൂക്ഷഗന്ധം ഈച്ചകളെ തുരത്താൻ സഹായിക്കും. അതുകൊണ്ട് ഈച്ച വരുന്ന ഭാഗങ്ങളിൽ യൂക്കാലിപ്റ്റ്സ് തൈലം വെച്ച് തുടയ്ക്കുന്നത് നല്ലതായിരിക്കും.
ഈച്ചയുടെ ശല്യം കുറയ്ക്കുന്നതിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് വീടും പരിസരവും അടുക്കള ഭാഗവും ബാത്റൂം ഒക്കെ വളരെ വൃത്തിയായി സൂക്ഷിക്കുക.മാലിന്യങ്ങൾ നിക്ഷേപിക്കുന്നയിടങ്ങളെല്ലാം പൂർണമായും അടച്ചുറപ്പുള്ളതാക്കിയിരിക്കണം. കഴിവതും വേഗത്തിൽ മാലിന്യം സംസ്കരിക്കാനും ശ്രദ്ധിക്കുക. വീട്ടിലെ വളർത്തു മൃഗങ്ങളുടെയടക്കം പാത്രങ്ങളിൽ അവശിഷ്ടങ്ങൾ ഏറെനേരം കിടക്കാതിരിക്കാനും ശ്രദ്ധിക്കുക.
ഉപ്പിന്റെ അമിത ഉപയോഗം: ആരോഗ്യ പ്രശ്നങ്ങളും നിയന്ത്രണ മാർഗങ്ങളും... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.