Sections

തലവേദന മാറാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന പൊടിക്കൈകൾ

Wednesday, Aug 16, 2023
Reported By Soumya
Headache

നിത്യ ജീവിതത്തിൽ സർവ്വസാധാരണമാണ് തലവേദന. ഓഫീസിൽ, വീട്ടിൽ, യാത്രയ്ക്കിടയിൽ, പാർട്ടിയിൽ എന്നു വേണ്ട എവിടെയും കടന്നു വന്ന് ശല്യപ്പെടുത്തുന്ന ഒന്നാണ് തലവേദന. വിശ്രമമില്ലാതെ ജോലി ചെയ്യുക, സമ്മർദ്ദം, സൈനസ് പ്രശ്നങ്ങൾ, മൈഗ്രൈൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമം കൊടുത്താൽ ഇത്തരം തലവേദന മാറിക്കിട്ടും. തലവേദനയ്ക്ക് മരുന്നുകൾ കഴിക്കുന്നതിനു പകരം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില പൊടികൈകൾ നമുക്ക് നോക്കാം.

  • ജലാംശത്തിന്റെ കുറവുകൊണ്ട് നമുക്ക് തലവേദന അനുഭവപ്പെടാം. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത്. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെള്ളം പോലുള്ള പാനീയങ്ങൾ കഴിക്കുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും.
  • ഓഫീസിലിരുന്ന് ജോലി ചെയ്ത് മുഷിഞ്ഞ് തലവേദന വരുമ്പോൾ ഒന്ന് പുറത്തിറങ്ങി കാറ്റുകൊണ്ട് ശുദ്ധവായു ശ്വസിച്ചാൽ മാറാവുന്നതെയുള്ളു.
  • ദീർഘമായി ശ്വാസമെടുക്കുന്നതിലൂടെ രക്തത്തിലേക്ക് ധാരാളം ഓക്സിജൻ കലരും. ഇത് തലച്ചോറിലേക്ക് ചെല്ലുകയും തലവേദനക്ക് മാറ്റം വരുകയും ചെയ്യും.
  • ഐസ് നിറച്ച പ്ലാസ്റ്റിക് പാക്കറ്റ് നെറ്റിയിൽ വയ്ക്കുന്നതാണ് തലവേദന അകറ്റാൻ മറ്റൊരു മാർഗം. ഇത് നെറ്റിയിലുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുകയും മാനസിക സംഘർഷം കൊണ്ടും, സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കുകയും ചെയ്യും. ഐസ് നേരിട്ട് നെറ്റിയിലോട്ട് വയ്ക്കുന്നത് ഒഴിവാക്കുക ഇത് നിങ്ങളുടെ ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കും.
  • കഴുത്തിന്റെ പിൻഭാഗത്ത് ചെറു ചൂടുപിടിക്കുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും. ചൂട് പിടിക്കുമ്പോൾ കഴുത്തിലെ പിന്നിലുള്ള പേശികൾ റിലാക്സ് ആകുന്നു.
  • കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് തലവേദന കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.
  • തലവേദന കുറയ്ക്കാൻ ഇഞ്ചി വളരെ നല്ലതാണ്. ഇഞ്ചിയിട്ട് ചായ കുടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും.
  • ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുവാദം നിലനിർത്താൻ നാരങ്ങ കൊണ്ട് കഴിയും. മനസ്സിനെയും ശരീരത്തിനെയും റിലാക്സ് ചെയ്യിക്കാനും ഉന്മേഷമുള്ളതാക്കാനുമുള്ള കഴിവ് ചെറുനാരങ്ങയ്ക്കുണ്ട്. ചെറു ചൂടുവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും.
  • തലവേദനയുള്ള സമയത്ത് കാലുകൾ ചെറു ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും.
  • ചിലർക്ക് ചില പ്രത്യേക ഭക്ഷണം തലവേദനയുണ്ടാക്കും. ഏത് ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കുക.

ഇതൊന്നും ചെയ്തിട്ടും ശമനമില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുക.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.