പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് പാദം വിണ്ടു കീറുന്നത്. അത് പലപ്പോഴും വേദനയുളവാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. ശരീരഭാരം കൂടുതലുള്ളവരിലും കാൽ വൃത്തിയായി സംരക്ഷിക്കാത്തവരിലും ഈ പ്രശ്നം വളരെ വലിയ തോതിൽ പ്രതിസന്ധി ഉണ്ടാക്കുന്നു. മാത്രമല്ല സോറിയാസിസ്, എക്സിമ തുടങ്ങിയ ആരോഗ്യ പ്രശ്നമുള്ളവരിലും പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നു.ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്നതും പാദങ്ങളിൽ ഉണ്ടാവുന്ന് അമിത മർദ്ദവും ആണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ഇതിനെ ഇല്ലാതാക്കാൻ പല വിധത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ പരീക്ഷിക്കുമെങ്കിലും പലതും ഫലപ്രാപ്തിയിൽ എത്തില്ല എന്നതാണ് സത്യം. പക്ഷേ ഇനി വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് പാദം വിണ്ടു കീറുന്നത് തടയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചർമ്മത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും പാദത്തിന് നല്ല തിളക്കവും പാദചർമ്മങ്ങൾ സ്മൂത്താക്കുകയും ചെയ്യുന്നു.
- ഗ്ലിസറിനും റോസ് വാട്ടറും അൽപം നാരങ്ങ നീരുമായി മിക്സ് ചെയ്ത് ഇത് കാലിൽ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തിൽ പാദങ്ങളിൽ മസ്സാജ് ചെയ്യുന്നത് സ്ഥിരമാക്കുക. അൽപസമയത്തിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പാദത്തിലെ വിള്ളൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.
- ആൽമണ്ട് ഓയിൽ, ഒലീവ് ഓയിൽ എന്നിവ മിക്സ് ചെയ്ത് പാദം വിണ്ട സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം രാവിലെ കഴുകിക്കളയാവുന്നതാണ്. എന്നും കിടക്കുന്നതിനു മുൻപ് ഇത് ചെയ്യണം. വെറും ദിവസങ്ങൾ കൊണ്ട് നമുക്ക് ഈപ്രശ്നത്തെ പരിഹരിക്കാവുന്നതാണ്.
- നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തിലാക്കി അത് കാലിൽ പാദം വിള്ളലുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും പാദത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുകയും പാദത്തിലെ വിള്ളൽ തടയുന്നതിനും സഹായിക്കുന്നു.
- പാലും തേനും മിക്സ് ചെയ്ത് പാദത്തിൽ തേച്ച് പിടിപ്പിക്കുന്നത് പല വിധത്തിൽ കാലിന് ആരോഗ്യം നൽകുന്നു. ഒരു പഞ്ഞിയിൽ അൽപം തേനും പാലും മിക്സ് ചെയ്ത് ഇത് കൊണ്ട് കാലിൽ തടവുക. ഇത് എല്ലാ വിധത്തിലും പാദത്തിലെ വിള്ളലിന് പരിഹാരം കാണാൻ സഹായിക്കുന്നു.
- എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാല് മസാജ് ചെയ്യുന്നത് ഉത്തമമാണ്. രാത്രി സമയങ്ങളിൽ മസാജ് ചെയ്യുക. രാവിലെ വെളിച്ചെണ്ണ കഴുകി കളയാം.
- പഞ്ചസാര ഒലിവ് ഓയലുമായി ചേർത്ത് മിക്സ് ചെയ്ത് വിണ്ടു കീറിയ സ്ഥലങ്ങളിൽ മസാജ് ചെയ്യുന്നത് ഉത്തമമാണ്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യാം.
- ആര്യവേപ്പിന്റെ ഇല കൊണ്ട് നമുക്ക് പാദത്തിലെ വിള്ളൽ ഇല്ലാതാക്കാം. ആര്യവേപ്പിന്റെ ഇല അരച്ച് അത് കാലിലെ ഉപ്പൂറ്റിയിൽ തേച്ച് പിടിപ്പിക്കാം. ഇത് പല വിധത്തിൽ കാലിലെ വിള്ളൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.
- നാരങ്ങ നീര് കൊണ്ട് നമുക്ക് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതാക്കാം. നാരങ്ങ നീര് നല്ലതു പോലെ പാദത്തിൽ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് അൽപദിവസത്തിനു ശേഷം കാലിലെ വിള്ളലിന് പരിഹാരം കാണാൻ സഹായിക്കുന്നു.
- പെട്രോളിയം ജെല്ലി കൊണ്ട് നമുക്ക് കാലിലെ വിള്ളലിനെ ഇല്ലാതാക്കാം. എന്നും കിടക്കാൻ നേരത്ത് ഇത് കാലിൽ തേച്ച് പിടിപ്പിക്കാം. പാദത്തിലെ എല്ലാ സ്ഥലത്തും മസ്സാജ് ചെയ്താൽ അത് കുറച്ച് ദിവസം കൊണ്ട് തന്നെ ഇത്തരത്തിൽ പാദത്തിലെ വിള്ളൽ ഇല്ലാതാക്കാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
നെഞ്ചെരിച്ചിൽ കാരണങ്ങളും, വീട്ടിൽതന്നെ ചെയ്യാവുന്ന പരിഹാരങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.