Sections

ഹോം മാനേജർ, കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, പ്രൊബേഷൻ അസിസ്റ്റന്റ്, പാലിയേറ്റീവ് നഴ്സ്, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, റിസർച്ച് ഡയറ്റീഷ്യൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Oct 08, 2024
Reported By Admin
Home Manager, Coordinator, Accountant cum IT Assistant, Probation Assistant, Palliative Nurse, Devel

ഹോം മാനേജർ അഭിമുഖം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് ഒക്ടോബർ 15 ന് അഭിമുഖം നടത്തുന്നു. എം.എസ്.ഡബ്ല്യു / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 22,500 രൂപ. വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം രാവിലെ 10.30 ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 - 2348666. ഇമെയിൽ: keralasamakhya@gmail.com. വെബ്സൈറ്റ്: www.keralasamakhya.org.

കോ-ഓർഡിനേറ്റർ നിയമനം

സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ 6 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ സ്കിൽ സെന്റർ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക്കാണ് യോഗ്യത.ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14 നകം സമഗ്ര ശിക്ഷാ ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. പ്രായപരിധി 20 നും 35 നും മധ്യേ. ഒക്ടോബർ 15 ന് രാവിലെ 11 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസിൽ അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ- 04936-203338.

കൂടിക്കാഴ്ച

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിലേക്ക് ഓവർസിയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായവർ ഒക്ടോബർ 19 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾ https://tender.lsgkerala.gov.in ലും 04935 235235, 9496048309 നമ്പറുകളിലും ലഭിക്കും.

ഡയറക്ടർ നിയമനം

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ഡയറക്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും, പ്രശസ്ത അച്ചടി, ഇലക്ട്രോണിക് മാധ്യമത്തിൽ കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മാധ്യമ സംബന്ധിയായ അക്കാദമിക് കൃതികളുടേയോ പ്രബന്ധങ്ങളുടേയോ രചന, ജേണലിസം അധ്യാപക രംഗത്തെ പരിചയമാണ് അഭിലഷണീയ യോഗ്യത. കുറഞ്ഞ പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം. അപേക്ഷാ ഫോറം www.keralamediaacademy.org http://keralamediaacademy.org/ ൽ ലഭിക്കും.

പ്രൊബേഷൻ അസിസ്റ്റന്റ്

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റായി കരാർ വ്യവസ്ഥയിൽ നിയമനത്തിന് ഒക്ടോബർ 15 ന് അഭിമുഖം നടത്തും. എംഎസ്ഡബ്ല്യുവും 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഹോണറേറിയം പ്രതിമാസം 29535 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, ആധാർ കാർഡ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ എന്നിവ സഹിതം 9.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ അസിസ്റ്റന്റ് ഓഫീസിൽ (ബി-ബ്ലോക്ക്, 5-ാം നില) എത്തണം കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2373575.

പാലിയേറ്റീവ് നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ്

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാലിയേറ്റീവ് നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ് തസ്തികളിലേക്ക് കരാർ/ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 14 ന് വൈകീട്ട് അഞ്ചിനകം അതാത് ലിങ്കിൽ അപേക്ഷിക്കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾ www.arogyakeralam.gov.in ൽ. ഫോൺ: 0495-2374990.

തസ്തിക, ലിങ്ക് എന്നീ ക്രമത്തിൽ:

പാലിയേറ്റീവ് നഴ്സ്-
https://docs.google.com/forms/d/17pU14n_TY0n3LS80VZuUyEjEJuDxDk6GPIatq6DfVDE/edit

ഡെവലപ്മെന്റ് തെറാപിസ്റ്റ്-
https://docs.google.com/forms/d/1mtyQlXNc_9Qph3Bo_3MvCyEiXObGvl7OlNBbaQQ-7rQ/edit

ഓഡിയോളജിസ്റ്റ്-
https://docs.google.com/forms/d/1r8bphwuG3mWMMr-iIYBPwIFuMbzU1Im6a80aK13k-uQ/edit

എച്ച്എസ്ടി അറബിക്ക് കൂടിക്കാഴ്ച 10 ന്

കല്ലായി ഗവ. ഗണപത് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്എസ്ടി അറബിക്ക് പാർട്ട്ടൈം തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്, ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ച നടക്കും. അസ്സൽ സർട്ടിഫിക്കറ്റ് (പകർപ്പ് ഉൾപ്പെടെ) സഹിതം കൃത്യസമയത്ത് എത്തണം. ഫോൺ: 0495-2323962.

റിസർച്ച് ഡയറ്റീഷ്യൻ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പരമാവധി പ്രായം 40 വയസ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 9 ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471-2528855, 2528055.

സ്കിൽ കോ-ഓർഡിനേറ്റർ ഒഴിവ്

സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 വർഷം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ സ്കിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ 23 ഒഴിവുകൾ ഉണ്ട്. എംസിഎ / എംഎസ്ഡബ്ല്യു / ബിഎസ്സി (അഗ്രികൾച്ചർ, ബി.ടെക്) എന്നിവയാണ് യോഗ്യത. ശമ്പളം 25000 രൂപ. വിശദവിവരങ്ങൾക്ക് www.ssakerala.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഒക്ടോബർ 14 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ചാല ഗവൺമെന്റ് ഗേൾസ് എച്ച്.എസ് കോമ്പൗണ്ടിലെ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

ലിഫ്റ്റിങ് സൂപ്പർവൈസർ

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പർവൈസർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്ലസ് ടു ആണ് യോഗ്യത. പൗൾട്രി മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം പതിനാറായിരം രൂപ. കുടുംബശ്രീ അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജില്ലാ മിഷനിൽ നേരിട്ടോ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 വൈകീട്ട് അഞ്ച്. നിലവിൽ കെ.ബി.എഫ്.പി.സി.എൽ ന്റെ ലിഫ്റ്റിങ് സൂപ്പർവൈസറായി മറ്റു ജില്ലകളിൽ സേവനമനുഷ്ഠിക്കുന്നവരെ പരിഗണിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക്: 6238737765.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സിസ്റ്റം മാനേജർ ഒഴിവ്

തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ - 144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഒക്ടോബർ 19 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാംനില) തമ്പാനൂർ, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.cee-kerala.org യിൽ ലഭിക്കും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.