- Trending Now:
ലക്നൗ: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) അതിന്റെ നൂതന ഡിജിറ്റൽ റോഡ് സുരക്ഷാ പഠന പ്ലാറ്റ്ഫോമായ ഇ-ഗുരുകുൽ റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. ഈ സംരംഭം ഇന്ത്യയിൽ റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള എച്ച്എംഎസ്ഐയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.
ഹോണ്ടയിൽ നിന്നുള്ള ശ്രീ. വിനയ് ധിംഗ്ര (സീനിയർ ഡയറക്ടർ - എച്ച്ആർ & അഡ്മിനിസ്ട്രേഷൻ, ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ; ട്രസ്റ്റി, ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ), ശ്രീ കട്സുയുകി ഒസാവ (ഡയറക്ടർ - എച്ച്ആർ & അഡ്മിനിസ്ട്രേഷൻ, ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ) എന്നീ പ്രമുഖരും ഹോണ്ടയിലെയും സംസ്ഥാന സർക്കാരിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
ഇ-ഗുരുകുൽ പ്ലാറ്റ്ഫോം റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിനായുള്ള സമഗ്രമായ സമീപനം ഉറപ്പാക്കുന്ന മൂന്ന് പ്രത്യേക പ്രായ ഗണത്തിൽപ്പെട്ടവർക്കായി രൂപകൽപ്പന ചെയ്ത പരിശീലന മൊഡ്യൂളുകൾ വാഗ്ദാനം ചെയ്യുന്നു:
എല്ലാവരെയും ഉൾക്കൊള്ളലും പ്രാദേശിക പ്രസക്തിയും ഉറപ്പാക്കാൻ നിലവിൽ മൊഡ്യൂളുകൾ കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ ഒന്നിലധികം ഭാഷകളിൽ ലഭ്യമാണ്. ഇ-ഗുരുകുൽ egurukul.honda.hmsi.in-ൽ ആക്സസ് ചെയ്യാൻ കഴിയും. ടയർ-1 നഗരങ്ങൾക്കായുള്ള തത്സമയ സ്ട്രീമിംഗ്, ടയർ-2 നഗരങ്ങൾക്കായി ഡൗൺലോഡ് ചെയ്യാവുന്ന ഉള്ളടക്കം, വിവിധ പ്രദേശങ്ങളിലുടനീളം പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനുള്ള ബഹുഭാഷാ മൊഡ്യൂളുകൾ എന്നിവ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നു.
ഉദ്യമത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ, എച്ച്ആർ & അഡ്മിനിസ്ട്രേഷൻ സീനിയർ ഡയറക്ടറൂം ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ശ്രീ വിനയ് ധിംഗ്ര പറഞ്ഞു, 'എച്ച്എംഎസ്ഐയുടെ സിഎസ്ആർ കാഴ്ചപ്പാടിന്റെ കാതൽ റോഡ് സുരക്ഷയാണ്. ഇ-ഗുരുകുലിലൂടെ, വിവിധ പ്രായക്കാർക്കായി വികസിപ്പിച്ച റോഡ് സുരക്ഷാ വിദ്യാഭ്യാസ മൊഡ്യൂളുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുക, പ്രത്യേകിച്ചും ചെറുപ്പത്തിൽ തന്നെ റോഡ് സുരക്ഷയെക്കുറിച്ച് നല്ല ചിന്താഗതി വളർത്തിയെടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ യുവ റോഡ് സുരക്ഷാ ചാമ്പ്യന്മാർ ഉത്തരവാദിത്തമുള്ള റോഡ് ഉപയോക്താക്കൾ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും കുടുംബത്തെയും ഇതിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യും. 2050-ഓടെ ട്രാഫിക് മരണങ്ങൾ ഒഴിവാക്കുക എന്ന ഹോണ്ടയുടെ ആഗോള കാഴ്ചപ്പാടിലേക്ക് സംഭാവന നൽകുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഇ-ഗുരുകുലിന്റെ തുടക്കം കുറിക്കൽ.''
കുട്ടികളെയും അധ്യാപകരെയും ഡീലർമാരെയും സുരക്ഷിതമായ റോഡ് സമ്പ്രദായങ്ങൾക്കായി ശാക്തീകരിക്കുന്നതിനുള്ള എച്ച്എംഎസ്ഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഇ-ഗുരുകുലിന്റെ സമാരംഭം. വിവിധ പ്രായ വിഭാഗങ്ങൾക്കനുസൃതമായി റോഡ് സുരക്ഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും സ്കൂളുകൾ കവർ ചെയ്യുന്നതിനായി ഈ സംരംഭം വിപുലീകരിക്കും. ഈ വിവരങ്ങൾ ആക്സസ് ചെയ്യാൻ താൽപ്പര്യമുള്ള ഏത് സ്കൂളിനും Safety.riding@honda.hmsi.in. നെ ബന്ധപ്പെടാം.
റോഡ് സുരക്ഷയ്ക്കായി ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സിഎസ്ആർ പ്രതിബദ്ധത:
2021-ൽ, ഹോണ്ട മോട്ടോർസൈക്കിളുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടുന്ന ട്രാഫിക് കൂട്ടിയിടി മരണങ്ങൾ ഇല്ലാത്ത സാഹചര്യം ഒരുക്കാനായി പരിശ്രമിക്കുന്ന 2050-ലേക്കുള്ള ആഗോള ദർശനം കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിൽ എച്ച്എംഎസ്ഐ ഈ കാഴ്ചപ്പാടിനും 2030 ഓടെ മരണനിരക്ക് പകുതിയായി കുറയ്ക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശത്തിനും അനുസൃതമായി പ്രവർത്തിക്കുന്നു.
2030-ഓടെ നമ്മുടെ കുട്ടികളിൽ റോഡ് സുരക്ഷയെ കുറിച്ചുള്ള നല്ല മാനസികാവസ്ഥ വളർത്തിയെടുക്കുകയും അതിനുശേഷം അവരെ പഠിപ്പിക്കുന്നത് തുടരുകയും ചെയ്യുക എന്നതാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു നിർണായക വശം. സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ വിദ്യാഭ്യാസം നൽകുന്നത് അവബോധം സൃഷ്ടിക്കാൻ മാത്രമല്ല, യുവ മനസ്സുകളിൽ റോഡ് സുരക്ഷാ സംസ്കാരം വളർത്താനും അവരെ റോഡ് സുരക്ഷാ അംബാസഡർമാരാക്കി മാറ്റാനുമാണ്. ഭാവിതലമുറയെ ഉത്തരവാദിത്തമുള്ളവരാകാനും സുരക്ഷിതമായ ഒരു സമൂഹത്തിന് ഗണ്യമായ സംഭാവന നൽകാനും ഇത് പ്രാപ്തരാക്കുന്നു.
സമൂഹത്തെ നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു കമ്പനിയാകാൻ എച്ച്എംഎസ്ഐ ആഗ്രഹിക്കുന്നു. കൂടാതെ സ്കൂൾ കുട്ടികൾ മുതൽ കോർപ്പറേറ്റുകളും സമൂഹവും വരെ ഓരോ വിഭാഗത്തിനും അതുല്യമായ ആശയങ്ങൾ നൽകിക്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും റോഡ് സുരക്ഷാ അവബോധം പ്രചരിപ്പിക്കുന്നതിൽ കമ്പനി ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.
റോഡ് സുരക്ഷാ വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ വിഭാഗത്തിനും പ്രാപ്യമാക്കുന്നതിനായി എച്ച്എംഎസ്ഐയുടെ വിദഗ്ധ സുരക്ഷാ പരിശീലകരുടെ സംഘം ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ 10 ദത്തെടുത്ത ട്രാഫിക് ട്രെയിനിംഗ് പാർക്കുകളിലും (ടിടിപി) 6 സുരക്ഷാ ഡ്രൈവിംഗ് വിദ്യാഭ്യാസ കേന്ദ്രങ്ങളിലും (എസ്ഡിഇസി) പ്രതിദിന പരിപാടികൾ നടത്തുന്നു. ഈ സംരംഭം ഇതിനകം 8.5 ദശലക്ഷം ഇന്ത്യക്കാരിലേക്ക് എത്തിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.