- Trending Now:
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 58,01,498 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഇതിൽ 52,92,976 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയും 5,08,522 യൂണിറ്റുകൾ കയറ്റുമതിയുമാണ്. 2023 കലണ്ടർ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 32% വർദ്ധനയാണ്. 2024 ഡിസംബറിലെ മൊത്തം വിൽപ്പന 3,08,083 യൂണിറ്റുകളാണ്. ഇതിൽ 2,70,919 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയും 37,164 യൂണിറ്റുകൾ കയറ്റുമതിയുമാണ്.
ഹോണ്ട ആക്ടീവ ഇയും ക്യുസി1-ഉം പുറത്തിറക്കി കൊണ്ട് (എച്ച്എംഎസ്ഐ) അടുത്ത യുഗത്തിലേക്കുള്ള സഞ്ചാര സാധ്യതകൾ വികസിപ്പിച്ചു. ഈ വാഹനങ്ങൾക്കുള്ള ബുക്കിങ്ങ് 2025 ജനുവരി 1-ന് ആരംഭിച്ചു. 2025 ഫെബ്രുവരി മുതൽ വിതരണവും ആരംഭിക്കും. ഈ മാസം അവസാനം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഈ പുതുപുത്തൻ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലകൾ കമ്പനി വെളിപ്പെടുത്തും.
ആക്ടീവ 125, എസ്പി 125, എസ്പി160, യൂണികോൺ എന്നിവയുടെ ഒബിഡി2ബി പാലിക്കുന്ന മോഡലുകൾ ആധുനിക സവിശേഷതകളോടെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ 6 കോടിയുടെ ആഭ്യന്തര വിൽപ്പന എന്ന ചരിത്ര നേട്ടമാണ് എച്ച്എംഎസ്ഐ നേടിയെടുത്തിട്ടുള്ളത്. 2001 ജൂണിലാണ് എച്ച്എംഎസ്ഐ ഇന്ത്യയിൽ തങ്ങളുടെ റീട്ടെയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദക്ഷിണേന്ത്യയിൽ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ എന്ന മികച്ച നേട്ടവും കൈവരിച്ചതായി കമ്പനി പ്രഖ്യാപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.