Sections

ഇന്ത്യയിലെ സ്ത്രീകൾക്കുള്ള 50 മികച്ച ജോലിസ്ഥലങ്ങളുടെ   പട്ടികയിൽ ഇടംപിടിച്ച് ഹാരിസൺസ് മലയാളം

Monday, Dec 02, 2024
Reported By Admin
Harrison Malayalam Limited recognized as a top workplace for women in India in 2024.

കൊച്ചി: രാജ്യത്തെ സ്ത്രീകൾക്കുള്ള 2024-ലെ മികച്ച 50 ജോലിസ്ഥലങ്ങളിൽ ഒന്നായി തോട്ടം മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹാരിസൺസ് മലയാളം ലിമിറ്റഡ് (എച്ച്എംഎൽ) തിരഞ്ഞെടുക്കപ്പെട്ടു. തൊഴിലിട സംസ്കാരത്തെയും ജീവനക്കാരുടെ അനുഭവങ്ങളെയും സംബന്ധിച്ച് ആഗോള തലത്തിൽ അധികാരമുള്ള ഗ്രേറ്റ് പ്ലേയ്സസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് (ജിപിടിഡബ്ല്യൂ) ആണ് ഈ സുപ്രധാന നേട്ടത്തിന് എച്ച്എംഎല്ലിനെ തെരഞ്ഞെടുത്തത്.

സ്ത്രീകൾക്ക് അനുകൂലമായ ജോലി സംസ്കാരം സൃഷ്ടിക്കുന്നതിലും തൊഴിലിടത്ത് അവർക്ക് എല്ലാവിധ പിന്തുണയും നൽകുന്ന അന്തരീക്ഷം ഒരുക്കി നൽകുന്നതിലും എച്ച്എംഎൽ നടത്തുന്ന പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് അർഹമാക്കിയത്.

ജീവനക്കാരുടെ വൈകാരികവും ശാരീരികവും സാമ്പത്തികവുമായ അഭിവൃദ്ധിയിലൂടെ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് തങ്ങൾ ലക്ഷ്യമിടുന്നതായി എച്ച്എംഎൽ സിഇഒ ചെറിയാൻ എം ജോർജ് പറഞ്ഞു. ഈ അവാർഡ് നേട്ടത്തിൽ തങ്ങൾ അഭിമാനിക്കുന്നു. ജീവനക്കാരുടെ അർപ്പണമനോഭാവവും സേവനസന്നദ്ധതതയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ ബഹുമതികളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മികച്ച ജോലി സ്ഥലത്തെപ്പറ്റി ജിപിടിഡബ്ല്യൂ 1,700 കമ്പനികളിൽ ഈ വർഷം നടത്തിയ സർവേയിൽ എച്ച്എംഎൽ 34-ാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നവീന തൊഴിൽ സംസ്കാരം വളർത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 50 ജോലിസ്ഥലങ്ങളിൽ ഒന്നായും മില്ലേനിയലുകൾക്ക് (1981-1996 കാലഘട്ടത്തിൽ ജനിച്ചവർ) ഏറ്റവും അനുയോജ്യമായ തൊഴിലിടമായും ജിപിടിഡബ്ല്യൂ എച്ച്എംഎല്ലിനെ അടയാളപ്പെടുത്തുന്നു.

ഇന്ത്യയിലെ പ്രതീക്ഷയർപ്പിക്കാവുന്ന നേതാക്കൾക്കായി ഗ്രേറ്റ് മാനേജേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ജിപിടിഡബ്ല്യൂ ഏർപ്പെടുത്തിയ അവാർഡിന് എച്ച്എംഎൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ചെറിയാൻ എം ജോർജ് അർഹനായി എന്നതും ശ്രദ്ധേയമാണ്.

എല്ലാ തൊഴിലിടങ്ങളെയും ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥലമാക്കി രൂപപ്പെടുത്തുക എന്നതാണ് ജിപിടിഡബ്ല്യൂ ലക്ഷ്യം വയ്ക്കുന്നത്. തൊഴിൽദാതാവിന്റെ മികവ് ഉയർത്തിക്കാട്ടുന്നതിനും അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തുന്നതിനും ജിപിടിഡബ്ല്യു അംഗീകാരങ്ങൾ വിലപ്പെട്ടതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.