- Trending Now:
കൽപ്പറ്റ: വയനാട്ടിലെ ഹാരിസൺസ് മലയാളം ലിമിറ്റഡ് സെൻറിനൽ റോക്ക് എസ്റ്റേറ്റിലെ തൊഴിലാളികൾക്കും ജീവനക്കാർക്കുമായി നവജീവിതം-സ്നേഹസംഗമം പരിപാടി സംഘടിപ്പിച്ചു.
ടി സിദ്ദിഖ് എം.എൽ.എ, എച്ച് എം എൽ സി ഇ ഒ ചെറിയാൻ എം ജോർജ്, ട്രേഡ് യൂണിയൻ നേതാക്കൾ, അറാപ്പറ്റ, അച്ചൂർ, ചുണ്ടലെ, ടൂറമുള്ള എസ്റ്റേറ്റുകളിലെ തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഹാരിസണിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരുടെ ഒത്തുചേരലായി മാറിയ പരിപാടി ഉരുൾപൊട്ടൽ ദുരന്തത്തിൻറെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നതായിരുന്നു. ജീവനക്കാർ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പരസ്പരം ആശ്വാസം പകരുകയും ചെയ്തു. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് തൊഴിലിലേക്ക് തിരിച്ചെത്താനുള്ള പ്രേരണ നൽകുന്നതായിരുന്നു പരിപാടി.
മൂപ്പനാട് മേപ്പാടി, സെൻറ് ജോസഫ്സ് ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി ദീപാവലി, കേരളപ്പിറവി ആഘോഷങ്ങളുടെ കൂടി വേദിയായി മാറി. വനിതാ ജീവനക്കാർക്കായി സാരിയും പുരുഷന്മാർക്ക് മുണ്ടും ഷർട്ടുകളും വിതരണം ചെയ്തു. ജീവനക്കാർക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ജീവനക്കാർക്കുള്ള സ്വീറ്റ് ബോക്സും സമ്മാന വിതരണവും എച്ച് എം എൽ സി ഇ ഒ ചെറിയാൻ എം ജോർജും ട്രേഡ് യൂണിയൻ നേതാക്കളും നിർവ്വഹിച്ചു.
രാജഗിരി കൗൺസിലർമാരുടെ നേതൃത്വത്തിൽ ഗ്രൂപ്പ് കൗൺസിലിംഗ് സെഷനുകളും ജീവനക്കാരുടെ സാംസ്കാരിക പരിപാടികളും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.