- Trending Now:
കൽപ്പറ്റ: തേയിലത്തോട്ടങ്ങളിൽ ആധുനിക കൃഷി രീതികളും വൈവിധ്യവത്കരണവും നടപ്പാക്കാൻ ഹാരിസൺസ് മലയാളം ലിമിറ്റഡ് തീരുമാനിച്ചു. നിലവിലുള്ള സാഹചര്യങ്ങൾ തന്നെ ഉപയോഗപ്പെടുത്തി കൂടുതൽ വിളവ് ലഭിക്കുന്നതിനും നൂതന കൃഷി രീതികൾ അവലംബിക്കുന്നതിനുമാണ് പുതിയ തീരുമാനം.
വയനാട് ജില്ലയിലെ അച്ചൂർ, തവുരമുല്ല, അരപ്പറ്റ, ചൂണ്ടേൽ, ഇടുക്കിയിലെ സൂര്യനെല്ലി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ നൂതന കൃഷിരീതികൾ നടപ്പാക്കുന്നത്.
നിലവിലുള്ള തോട്ടങ്ങളിൽ തണൽ മരങ്ങൾക്കൊപ്പം ഫലവൃക്ഷങ്ങൾ കൂടി വളർത്താനാണ് ഉദ്ദേശിക്കുന്നത്. നാരങ്ങാ വർഗത്തിൽപ്പെട്ട വിവിധ വൃക്ഷങ്ങൾ, അവക്കാഡോ, റമ്പുട്ടാൻ, മാംഗോസ്റ്റെയിൻ, ജാതി തുടങ്ങിയവയാണ് കൃഷി ചെയ്യാനുദ്ദേശിക്കുന്നതെന്ന് എച്എംഎൽ സിഇഒ ചെറിയാൻ എം ജോർജ്ജ് പറഞ്ഞു.
പരമ്പരാഗത കൃഷി രീതികൾ ആധുനികവത്കരിക്കാനുള്ള ലക്ഷ്യം കൂടി ഈ ഉദ്യമത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും നൂതനമായ കൃഷി രീതികളാകും ഈ മേഖലയിൽ പരീക്ഷിക്കുന്നത്. ആധുനിക രീതിയിലുള്ള കാലാവസ്ഥാ പഠനം, മണ്ണ് പരിശോധന, നൂതന കീടനശീകരണ രീതികൾ തുടങ്ങിയവ ഇവിടെ പ്രയോഗത്തിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.